ഞാൻ ശ്രദ്ധിക്കുന്ന കാര്യം അവൾക്ക് അറിയാം.. പക്ഷെ ഇപ്പൊ ഇമോഷൻ ഇല്ലാത്ത മുഖം അല്ല.. നല്ലയൊരു ചിരിയുണ്ട്.. അത് കാണുമ്പോ തന്നെ ആശ്വാസം. പക്ഷെ എന്റെ മുഖത്തേക്ക് നോക്കുന്നില്ല, പകരം താഴേക്ക് നോക്കിയാണ് നടക്കുന്നത്.. കൈ രണ്ടും ആട്ടി മുടിയെല്ലാം പാറിക്കളിച്ചു നടക്കുന്നത് കാണുമ്പോ തന്നെ ഒരു രസമുണ്ട്..
നടക്കുന്നതിനിടക്ക് ഞാൻ അവൾക്കു അരികിലേക്ക് ചേർന്നു.. അവൾ മുഖം തിരിച്ചു ഒന്ന് നോക്കി. മെല്ലെ എന്റെ ഇടത്തെ കൈ കൊണ്ട് ഞാൻ അവളുടെ വലതു കയ്യിൽ പിടിച്ചു… വിരലുകൾ കോർത്ത് പ്രണയ ജോഡികളെ പോലെ ഞങ്ങൾ നടന്നു. അവൾക്കു യാതൊരു എതിർപ്പും ഇല്ല. അതെനിക്ക് കൂടുതൽ ധൈര്യം തന്നു.. അവളുടെ സ്കിൻ എന്റെ കയ്യിൽ വളരെ സോഫ്റ്റ് ആയി തോന്നി..
വളരെ മെല്ലെയാണ് നടക്കുന്നത്.. ഒരു വലിയ മരം നിൽക്കുന്നതിനു അടുത്തായി ഒരു ബെഞ്ച് കണ്ടു.. അവിടെ ഇരിക്കാം. മരം ഉള്ളതുകൊണ്ട് ആരും പിന്നിലേക്ക് കാണില്ല. ഞാൻ അവളെ പിടിച്ച അങ്ങോട്ട് കൊണ്ടുപോയി ഇരുത്തി. അടുത്തടുത്തായി തന്നെയാണ് ഇരുന്നത്. എന്റെ ഇടതു ഭാഗത്തായി കയ്യിൽ തട്ടിയാണ് അവളും ഇരിക്കുന്നത്. പിടി ഇപ്പോളും വിട്ടിട്ടില്ല. സമയം ഏകദേശം 20 മിനുട്ടോക്കെ കഴിഞ്ഞിട്ടേ ഉള്ളു.. സമയം ഉണ്ട്..
എന്താണ് ചോദിക്ക?? അവൾ എന്തായാലും ഇങ്ങോട്ടായി ഒന്നും ചോദിക്കില്ല. ഞാൻ തന്നെ മുൻകൈ എടുക്കണം..
വീട്ടിലെ കാര്യങ്ങൾ ചോദിച്ചു തുടങ്ങാം..
ഞാൻ:- എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നെ.. എന്തെങ്കിലും പറയു..
സന:- ഏട്ടൻ പറഞ്ഞോളൂ.. എനിക്കെന്താ ചോദിക്കണ്ട എന്നറിയില്ല..
ഞാൻ:- അങ്ങനെ എന്ത് ചോദിക്കണം എന്നുള്ള നിയന്ത്രണം ഒന്നും ഇല്ല.. തനിക്കു എന്നെ കുറിച്ച എന്താണ് അറിയേണ്ടത് എന്ന് വച്ചാൽ ചോദിച്ചോളൂ.. നോ പ്രോബ്ലം.. അല്ലെങ്കിൽ ഞാൻ തന്നെ ചോദിക്കാം. താൻ തന്നെ കുറിച്ച് പറഞ്ഞോളൂ.. വീട്ടിലെ കാര്യങ്ങളും.. എന്താണ് പഠിച്ചേ എന്നും.. ഇന്റെരെസ്റ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങനെ എന്തെങ്കിലും..
അവൾ കുറച്ച നേരത്തെ നിശ്ശബ്ദതക്ക് ശേഷം..
” എന്റെ വീട് കോഴിക്കോട് ആണ്.. വടകരക്കു അടുത്ത്.. വീട്ടിൽ ഉപ്പ ഉമ്മ പിന്നെ 2 ഇക്കമാരും ഒരു ഇത്തയും. BA ആണ് പഠിച്ചത്.. ഇന്റെരെസ്റ്റ് എന്ന് പറയാൻ ഒന്നുമില്ല.. ട്രാവെല്ലിങ് ഇഷ്ടമാണ്.. പിന്നെ എംബ്രോയിഡറി ഒക്കെ.. “
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ethrak ishttayille
?????