മുനി ടീച്ചർ 5 [Decent] 291

അപ്പോഴേക്കും ഞാൻ ഹാളിലെത്തിയിരുന്നു.

“കുറച്ചു വേണേൽ കുളിച്ചിട്ടിങ്ങോട്ട് പോര്.”

“വേണ്ട, ഞാൻ കിടക്കും.” ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഞാൻ കോണി കയറി. ടീച്ചർ കേൾക്കട്ടെ എന്നു കരുതിയാണ് ഞാൻ വിളിച്ചുപറഞ്ഞത്. ഇന്നലെ കളിയാക്കിയ ഭാരം മനസ്സിൽനിന്ന് ഇറങ്ങുന്നില്ല.

റൂമിൽ പോയി ഒരു നല്ല കുളി പാസാക്കി ഞാൻ കിടക്കയിലേക്കു വീണു. ടീച്ചർ താഴെയുണ്ടല്ലോ എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഇന്നലത്തെ സംഭവങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇന്നുരാത്രി ടീച്ചറോട് അൽപനേരം സംസാരിച്ചെങ്കിലും ഇരിക്കാമായിരുന്നു. ദിവസം മുഴുവൻ കറങ്ങിയതിന്റെ ക്ഷീണമുണ്ട്. കഴിഞ്ഞതവണ വന്നപ്പോൾ വായിക്കാനെടുത്ത ചില ബുക്കുകൾ ചിതറിക്കിടപ്പുണ്ട്. എല്ലാം അടുക്കിവെച്ച ശേഷം നിദ്രയിലേക്കാണ്ടു.

 

ലിസിമ്മ

ഇന്നലെ നേരത്തെ തുടങ്ങിയതു കാരണം രാവിലെ ഏഴുമണിയോടെ ഞാൻ എഴുന്നേറ്റു. വീട്ടിലെത്തിയിട്ട് രണ്ടു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു താഴെയിറങ്ങി നോക്കുമ്പോൾ ലിസിമ്മയുടെ റൂം അടച്ചിട്ടുണ്ട്. ടീച്ചറെ അവിടെ കാണാനുമില്ല. ടീച്ചർ വീട്ടിൽ പോയിട്ടുണ്ടാകും. ലിസിമ്മ റൂമിലുണ്ടാകും എന്നു തോന്നി. നല്ല ചൂടുള്ള അപ്പവും കറിയും കാസറോളിൽ ഉണ്ട്. കഴിച്ച ശേഷം ഒരു ചായയുണ്ടാക്കി കുടിച്ചു. ലിസിമ്മ ഇപ്പോഴും റൂമിൽ തന്നെയാണ്. കുറച്ചുനേരം പുറത്തു പത്രം വായിച്ചിരുന്നു.  ശേഷം ഞാൻ വീണ്ടും മുകളിൽ കയറി. ചെമ്പകത്തിലേക്കു നോക്കിയാൽ ടീച്ചർ ഉള്ളതായൊന്നും തോന്നില്ല. മുമ്പിലത്തെ ജനലുകളെല്ലാം അടച്ചിട്ടിരിക്കയാണ്. അകത്തുണ്ടാകും എന്ന് ഞാൻ കരുതി. ചമ്മലുണ്ടെങ്കിലും ടീച്ചർ വീട്ടിൽ വന്നാൽ മതിയായിരുന്നു എന്ന് ഞാൻ കരുതി. ടീച്ചറെ ഒന്നു വിളിച്ചുനോക്കിയാലോ എന്നു കരുതി. അല്ലെങ്കിൽ വേണ്ട, വൈകുന്നേരമാകട്ടെ എന്ന് നിശ്ചയിച്ചു. ലഞ്ചിന് സമയമാകുമ്പോൾ ടീച്ചർ എന്തായാലും വരാതിരിക്കില്ല. ചമ്മലും ദേഷ്യവുമുണ്ടെങ്കിലും ടീച്ചറെ ഇനിയും കാണാതിരിക്കാൻ വയ്യ താനും. മനസ് ടീച്ചർക്കുവേണ്ടി വീണ്ടും കൊതിക്കാൻ തുടങ്ങിയിരിക്കുന്നു. അഞ്ചുദിവസം കൂടിയായാൽ തിരിച്ചുപോകാനായി. പിന്നീട് എന്നുകാണുമെന്ന് അറിയില്ലല്ലോ.

The Author

8 Comments

Add a Comment
  1. ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.

  2. Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ

  3. ബാക്കി ഭാഗം വേഗം പോന്നോട്ടെ bro

  4. വാത്സ്യായനൻ

    ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)

  5. നന്ദുസ്

    സൂപ്പർ… നല്ല കിടു സ്റ്റോറി…
    Keep continue.. സഹോ… ❤️❤️❤️

  6. ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..

    1. സണ്ണി

      നോട്ട് ദ പോയൻ്റ് ‘
      അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
      പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.

      വെറൈറ്റി എഴുത്ത്💓

Leave a Reply

Your email address will not be published. Required fields are marked *