മുനി ടീച്ചർ 5 [Decent] 283

“എന്തുപറ്റി” ലിസിമ്മ ചോദിച്ചു.

“ഒന്നൂല്യ” എന്നുപറഞ്ഞു ഞാൻ ടീവിയിൽ തന്നെ ശ്രദ്ധിച്ചിരുന്നു. അല്പനേരത്തിനു ശേഷം ലിസിമ്മ ടീച്ചറെ കൂടി വിളിച്ചു. അതിനു മുമ്പുതന്നെ ടീച്ചർ ചെയ്യുന്നതെല്ലാം തീർന്നിരുന്നു. ടീച്ചർ ഇതുവരെ ഇങ്ങോട്ടു വരാതിരുന്നത് മനഃപൂർവം തന്നെ ആയിരിക്കും.

“ഞാൻ കിടക്കട്ടെ ലിസിമ്മെ.” ലിസിമ്മക്ക് എന്റെ കൂടെ ഇരിക്കാൻ താൻ തടസമാവേണ്ട എന്ന് കരുതിയാവും ടീച്ചർ അങ്ങിനെ മറുപടി പറഞ്ഞത് എന്നെനിക്കു തോന്നി.

“സമയം ആയോ?കുറച്ചു സമയം ടീവികണ്ടിരിക്കാം… വായോ”

ടീച്ചർ വന്നു ഓപ്പോസിറ്റുള്ള സോഫയിൽ ഇരുന്നു.

റിമോട്ട് ഇപ്പോൾ ലിസിമ്മയുടെ കയ്യിലാണ്. ടീവിയിൽ എന്തൊക്കെയോ പ്രോഗ്രാമുകൾ മാറി മറിയുന്നു. ലിസിമ്മ ഓരോരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. ഞാൻ സോഫയുടെ അറ്റത്തായിരുന്നു ഇരുന്നത്. ലിസിമ്മ എനിക്ക് വളരെ അടുത്ത് എന്നെ ചാരി തന്നെ ഇരുന്നു. എനിക്കിനി നീങ്ങിയിരിക്കാൻ പറ്റില്ല. ഞാൻ അസ്വസ്ഥനാണെന്നു ടീച്ചർക്ക് ശരിക്കും അറിയാം.

ലിസിമ്മ ഒരുപാട് സംസാരിക്കാൻ തുടങ്ങി. കുട്ടിക്കാലം, കോളേജ് നാളുകൾ, സിനിമ, വീട്ടു കാര്യങ്ങൾ, വിദശത്തു താമസിച്ചത്… ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരുന്നു. പതിനൊന്നു മണിയായപ്പോൾ ലിസിമ്മ കിടക്കാനായി എഴുന്നേറ്റു.

“ഞാൻ കിടക്കട്ടെ… ഉറക്ക് വരുന്നു മക്കളെ…”

ടീച്ചറും പോകാനായി കൂടെ എഴുന്നേറ്റു. “രണ്ടാളും കിടന്നോ… ഒരുപാടു വൈകണ്ട.” ലിസിമ്മ പോകുമ്പോൾ പറഞ്ഞു.

ഞാൻ കൈ കൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു. ടീച്ചർ സോഫയിൽ തന്നെ ഇരുന്നു. ലിസിമ്മ റൂമിലേക്ക് പോയി. ഞങ്ങൾ രണ്ടു പേരും ടീവിയുടെ മുന്നിൽ തന്നെ ഇരുന്നു. ഓപ്പോസിറ്റ് സോഫകളിൽ. ഞാൻ ടീച്ചറോട് എന്റെ അടുത്ത് വന്നിരിക്കാൻ ആംഗ്യം കാണിച്ചു. തല കുലുക്കി നോ പറഞ്ഞു എന്നെ പേടിപ്പിക്കുന്ന ഒരു നോട്ടവും എറിഞ്ഞു ടീച്ചർ അവിടെത്തന്നെയിരുന്നു.

The Author

8 Comments

Add a Comment
  1. ഒരു മാസത്തെ ലീവ് ഒരു ആഴ്ച കൊണ്ട് തീരുന്നു. ഒരാഴ്ച ലീവ് മുന്ന് ദിവസം കൊണ്ടു തീരുന്നു. ലിസിമ്മ ചെയ്തു കൊടുത്തിട്ടും വേണ്ട. ടീച്ചറുമായി അവസരം മുതലാക്കാൻ അറിയില്ല. മൊത്തത്തിൽ കുറേ പൊരുത്തക്കേടുകൾ ആണല്ലോ സഹോ.

  2. Poli bro ഒരുപാട് തംസികത്തെ പെട്ടന്ന് താ

  3. ബാക്കി ഭാഗം വേഗം പോന്നോട്ടെ bro

  4. വാത്സ്യായനൻ

    ഭയങ്കര രസമുള്ള എഴുത്ത്. എന്നു വെച്ചാൽ, ഓരോ സന്ദർഭവും സംഭാഷണവും ഒരേ സമയം പുതുമയാർന്നതും ഒപ്പം റിയാലിറ്റി ഫീൽ ചെയ്യുന്നതും ആണ്. സാഹിത്യഭംഗിയും കൂടെ ചേരുമ്പോൾ പിന്നെ പറയാനുമില്ല. ലിസമ്മയുടെ വികാരങ്ങളും കുട്ടൻ്റെ ആത്മസംഘർഷവും ടീച്ചറുടെ സ്നേഹവും നിസ്സഹായതയും എല്ലാം പൂർണതയോടെ അനുഭവിപ്പിക്കുന്ന നരേഷൻ. സമ്മതിച്ചു. (മൂന്നാം ഭാഗം കഴിഞ്ഞ് നീണ്ട ഇടവേള വന്നപ്പോൾ ഉപേക്ഷിച്ച് പോയോ എന്നു ഭയന്നിരുന്നു. ഇവിടം വരെ എത്തിയല്ലോ. തുടരാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.)

  5. നന്ദുസ്

    സൂപ്പർ… നല്ല കിടു സ്റ്റോറി…
    Keep continue.. സഹോ… ❤️❤️❤️

  6. ഇവൻ ഒരു സൈക്കോ തന്നെ ഇത്ര നല്ല ഒരു അവസരം ലിസിയമ്മ യുമായി കിട്ടിയിട്ട്… ശെ എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് തരൂ ഇത്ര വൈകിപ്പിക്കല്ലേ..

    1. സണ്ണി

      നോട്ട് ദ പോയൻ്റ് ‘
      അതിൻ്റെ ബാക്കി ഉടനെ തന്നെ വരുമായിരിക്കും. പിന്നെ അവൻ്റെ മൈൻഡ് ലിസമ്മയുമായി എന്തോ പ്രശ്നം ഉണ്ട്.
      പക്ഷേ ടീച്ചറുമായി കുറച്ചുകൂടി പ്രതീക്ഷിച്ചിരുന്നു.

      വെറൈറ്റി എഴുത്ത്💓

Leave a Reply

Your email address will not be published. Required fields are marked *