“ഓക്കേ. എവിടെ വച്ചു മീറ്റ് ചെയ്യാം?”
“ടീച്ചർ പറയൂ. നമുക്ക് ലാൽബാഗിൽ ആക്കിയാലോ?”
“ഓക്കേ. എങ്ങിനെ എത്തും അവിടെ?”
“മെട്രോ, ബസ് നമ്പർ എല്ലാം ഞാൻ പറഞ്ഞുതരാം. ഞാൻ മെസ്സേജ് അയക്കാം.”
“ഓക്കേ”. ഒമ്പതു മണിക്ക് മീറ്റ് ചെയ്യാം എന്നേറ്റു അധികം സംസാരിക്കാതെ ടീച്ചർ ഫോൺ വച്ചു.
വളരെ ബുദ്ധിമുട്ടിയാണ് ഞാൻ ആ രാത്രി തള്ളിനീക്കിയത്. ടീച്ചറെ, അതും ലിസിമ്മയുടെ ശല്യമില്ലാതെ, ഒന്നു കാണാനും സംസാരിക്കാനും സാധിക്കുമല്ലോ എന്ന ആവേശത്തിലായിരുന്നു ഞാൻ. രാത്രി കുറെ നേരം എനിക്കുറക്കം വന്നില്ല. പിന്നെ എപ്പോഴോ, മൂന്നുമണിയെങ്കിലും ആയിക്കാണും, അറിയാതെ മയങ്ങിപ്പോയപ്പോൾ.
രാവിലെ അലാറം അടിക്കാതെതന്നെ ഞാൻ ഉറക്കമുണർന്നു. ഉണർന്നുകിടന്നു അല്പനേരത്തിനു ശേഷമാണ് ടീച്ചർ വരുന്നത് മനസിലേക്കോടിവന്നത്. പെട്ടെന്നാണ് സമയം എട്ടുമണി കഴിഞ്ഞെന്നു ഞാനറിഞ്ഞത്. ചാടി എഴുന്നേറ്റു ഞാൻ ബാത്റൂമിലേക്കോടി. രാവിലെ ഏഴുമണിക്ക് എണീക്കാൻ അലാറം വച്ചിരുന്നു. വൈകിയുറങ്ങിയതുകൊണ്ട് അലാറം അടിച്ചതറിഞ്ഞില്ല എന്നത് പിന്നീടാണെനിക്ക് മനസ്സിലായത്. ഓടിച്ചാടി ഞാൻ പെട്ടെന്ന് റെഡിയായി. ഒരു മണിക്കൂറെങ്കിലുമെടുക്കും ലാൽബാഗിലെത്താൻ. ടീച്ചർ എത്തുന്നതിനു മുമ്പു തന്നെ എത്താതിരുന്നാൽ മോശം തന്നെ. ടീച്ചറുടെ വിളി പ്രതീക്ഷിച്ചിരുന്നു ഞാൻ. അങ്ങോട്ട് വിളിച്ചില്ല. ഒരു എട്ടേ മുപ്പത്തായപ്പോൾ അതാ ടീച്ചറുടെ നമ്പറിൽ നിന്നും വിളി വരുന്നു.
“എന്നെ ഫ്രണ്ട് മെട്രോ സ്റ്റേഷനിൽ വിട്ടു. ഇനി അവിടെയെത്താൻ അര മണിക്കൂറോളം വേണം. ടിക്കറ്റ് എടുക്കാൻ നിൽക്കുവാ.”
കാത്തിരിപ്പിനൊടുവിൽ വന്ന പുതിയ അദ്ധ്യായം. എനിക്കെന്തു പറയണമെന്ന് അറിയില്ല. എന്തൊരു തീവ്രതയാണ് അവരുടെ വികാരങ്ങൾക്ക്, എന്തൊരു ആഴമാണ് ആ സ്നേഹത്തിന്, അവരുടെ ഓരോ പ്രവൃത്തികളുടെയും വിശദാംശങ്ങളിൽ കഥാകൃത്തിൻ്റെ ശ്രദ്ധ എത്ര മനോഹരമാണ് പതിഞ്ഞിരിക്കുന്നത്. ഇത് ഭാഗികമായെങ്കിലും അനുഭവമാകാതെ തരമില്ല എന്നാണെൻ്റെ വിശ്വാസം. മനോഹരമായ ഈ ഇറോടിൿ ലവ് സ്റ്റോറി മനോഹരമായി തുടരട്ടെ.
ഒരുപാട് വൈകിക്കല്ലേ അടുത്ത പാർട്ട്
സൂപ്പർ നന്നായി വേഗം അടുത്ത പാർട്ട് തരൂ.
കഥ♥️…എഴുത്ത്♥️…കഥാകൃത്ത്♥️…Fav♥️
Waw… കിടിലം…
നല്ല ഒറിജിനാലിറ്റി ആരുന്നു… ❤️❤️
ഒടുക്കത്തെ ഫീൽ ആരുന്നു… ❤️❤️❤️
സൂപ്പർ… ❤️❤️❤️
nice
❤️🔥❤️🔥❤️🔥❤️🔥❤️🔥
👍 great
അടിപൊളി ശരിക്കും നമ്മളെ അതിലൂടെ മെല്ലെ മെല്ലെ കൊണ്ടുപ്പോകുന്ന കഥ. വല്ലാത്തൊരു അവതരണം. 👍👍
80s kid ആണല്ലേ?
Ellam swapnam matre ollu kadhel onnumila