” എടോ, അങ്ങനെ പറഞ്ഞാൽ നീ പേടിക്കണ്ട, നിനക്ക് ഞാൻ യാതൊരു നിലക്കും ബാധ്യതയാവില്ല. എന്തെങ്കിലും അവകാശങ്ങൾ ഭാവിയിൽ ചോദിച്ചു വരാനും പോകുന്നില്ല. ഇതുപോലെ കൂടെ യാത്ര ചെയ്യാനും മനസ് തുറന്ന് സംസാരിക്കാനും ഒരാളെ നല്ല ഫ്രണ്ട് ആയിട്ട് കിട്ടിയാൽ മതി. പകരം നിനക്ക് വേണ്ടത് ഞാനും തരാം. ഒന്നോ രണ്ടോ തവണ ആയിട്ടോ അല്ലെങ്കിൽ സ്ഥിരമായിട്ടോ ഉള്ള കാര്യം തന്നെയാണ് പറഞ്ഞത്. വീണ്ടും ഞാൻ പറയുന്നു, ഇക്കാര്യം പറഞ്ഞു നിന്റെ മേൽ യാതൊരു നിയന്ത്രണങ്ങളോ അവകാശങ്ങളോ ഞാൻ നടപ്പിലാക്കില്ല. നിനക്ക് സമ്മതമാണോ?”
മനസ്സിൽ ലഡ്ഡു പൊട്ടിയോ എന്ന് ചോദിച്ചാൽ പൊട്ടിയില്ല എന്ന് തന്നെ പറയണം. കുറെ കൂട്ടലും കിഴിക്കലും മനസ്സിൽ നടത്തി കൊണ്ടിരുന്നു. ഇതൊരു ബാധ്യതയാകുമോ എന്ന് തന്നെയായിരുന്നു ആദ്യത്തെ ചോദ്യം.
വീണ്ടും എൻറെ മുഖത്തെ മൗനവും സംശയവും കണ്ടിട്ട് ആവണം അവൾ പിന്നെയും പറഞ്ഞു. “”നീ പേടിക്കണ്ട. ഞാൻ ഒരിക്കലും നിനക്ക് ബാധ്യതയായി വരില്ല. എനിക്ക് നല്ല സുഹൃത്തായിട്ട് ഉണ്ടാകുമെന്ന് ഒരു ഉറപ്പ് തന്നാൽ മതി. ഫ്രണ്ട്സ് എന്ന നിലക്ക് നിന്റെ ജീവിതത്തിലേക്ക് ഒരു അവകാശവും പറഞ്ഞു വരില്ല. ഒരു നല്ല സുഹൃത്ത് മറ്റേ സുഹൃത്തിനു വേണ്ടി ചെയ്യുന്ന കാര്യം, അത് കൂട്ടത്തിൽ ആർക്ക് എപ്പോൾ നിർത്തണം എന്ന് തോന്നുന്നുവോ അപ്പോൾ നിർത്തുകയും ചെയ്യാം ”
ഞാൻ പറഞ്ഞു.ജീവിതത്തെ സീരിയസ് ആയിട്ട് ഞാൻ ഇപ്പോഴും കണ്ടു തുടങ്ങിയിട്ടില്ല. എന്റെ പ്രൊഫഷൻ, എൻറെ കരിയർ എന്നതിനപ്പുറം ഞാനിപ്പോഴും കണ്ടു തുടങ്ങിയിട്ടില്ല. കുടുംബ ജീവിതത്തിനെ കുറിച്ച്, കല്യാണത്തെ കുറിച്ച് ഒന്നും ഞാൻ ഇപ്പോൾ ആലോചിച്ചിട്ട് പോലുമില്ല ഇനി എന്താകും എന്ന് എനിക്ക് പറയാനും വയ്യ.

അപ്പൊ തുടങ്ങുവല്ലേ
തുടക്കം കലക്കി 👌