ജോ : നിന്നെ കല്യാണം കഴിക്കുന്നത് എന്റെയും പരിഗണനയിൽ ഇല്ല. ഒരു കല്യാണം എന്നത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തെ മകൂടി ആണല്ലോ തുടങ്ങുന്നത്. ഈ ബന്ധം ആ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതെങ്കിൽ എത്രത്തോളം വിജയിക്കുമെന്ന് എനിക്ക് പറയാൻ കഴിയില്ല. കാരണം നിന്റെ ഫാമിലിയും എൻറെ ഫാമിലിയും ഇത് പൂർണ്ണമായും എതിർക്കും തന്നെ അറിയാമല്ലോ.താല്പര്യം ഇല്ലേ ങ്കിൽഎപ്പോഴും പിരിയാവുന്ന രീതിയിലുള്ള ബന്ധം. അത്രയേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ .”
ഞാൻ : അങ്ങനെ എങ്കിൽ?
ജോ :സൗഹൃദങ്ങൾക്ക് അതിരിടാൻ അവരാരും വരില്ലല്ലോ. പിന്നെയുള്ളത് ഒരു മാരിറ്റൽ റിലേഷൻഷിപ്പ് അല്ലേ? അതിനൊരുങ്ങിയില്ലെങ്കിൽ അവരും ഹാപ്പി. ചുരുങ്ങിയത് ഒരു അഞ്ചു വർഷമെങ്കിലും നിനക്ക് അതിനു കിട്ടുമെന്ന് തോന്നുന്നു. എന്റെ കാര്യമാണെങ്കിൽ ഇനിയിപ്പോ ഞാൻ പറയുന്നതുപോലെ തന്നെയായിരിക്കും വീട്ടിലും. ഫാമിലിയെ ഡിപെൻഡ് ചെയ്യാതെ നാട്ടിൽ നിൽക്കാത്ത ഒരാൾ ആയതിനാൽ നാട്ടുകാരും എന്റെ കേസിൽ വല്ലാണ്ട് തലയിടാൻ വരില്ല.
ദിവസവും മിണ്ടി പറയാൻ കുറച്ചു സമയവും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നേരിൽ കണ്ട് ചെലവഴിക്കാനും ഒരു സുഹൃത്തു എന്ന നിലയിൽ തരാൻ കഴിയുമോ?ബാക്കിയൊക്കെ നമുക്ക് പിന്നെ ആലോചിക്കാം.ഒന്നുകൂടെ പറയുന്നു നിനക്ക് ബാധ്യതയും ആവില്ല.
ഇപ്പൊ പറഞ്ഞത് ഒക്കെ എന്ന് എനിക്ക് മനസ്സിൽ തോന്നി. സെറ്റ് എന്ന് പറഞ്ഞു കൈകൾ എടുത്ത് അവളുടെ കയ്യിൽ അമർത്തിപ്പിടിച്ച് ഓക്കേ സെറ്റ് എന്ന് പറഞ്ഞു.

അപ്പൊ തുടങ്ങുവല്ലേ
തുടക്കം കലക്കി 👌