എന്തിനുമുള്ള പാതിസമ്മതം ഏകദേശം ജ്യോതിയുടെ അടുത്തുനിന്ന് കിട്ടിയിരുന്നു. പക്ഷേ ചുരം കയറിയപ്പോൾ പുതച്ചു കിടന്നത് പോലെ ഇവിടെ പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ച് ഡീസന്റ് ആയാൽ നന്നാകും.
കൈകൾ കോർത്തുപിടിച്ചു തന്നെയായിരുന്നു ഞങ്ങൾ ഇരുന്നത്. ഇന്റർ സ്റ്റേറ്റ് ബസ്റ്റാൻഡിൽ നാലുമണിയോടെ എത്തി. രണ്ട് ഓപ്ഷൻ ഉള്ളത് നേരെ ശ്രവണ ബലഗോള വിടുക. അല്ലെങ്കിൽ ഇവിടെ ബേ ലൂർ അല്ലെങ്കിൽ ഒന്ന് കണ്ട ശേഷം പോവുക.
എന്തുവേണം ജ്യോതിയോട് ചോദിച്ചു ഇന്നത്തെ ദിവസം ഞാൻ എന്നെ നിനക്ക് വിട്ടു തന്നിരിക്കുന്നു നീ തീരുമാനിക്കുന്ന പ്രകാരം ചെയ്യാം എന്നായിരുന്നു ഉത്തരം.
സൂര്യാസ്തമായതിന് മുമ്പ് ബേലൂരും ഹാലെബിടുവും എത്താൻ കഴിയില്ല.
എന്നാൽ പിന്നെ നേരെ shraപോകാം അല്ലേ. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ചന്ദനരായ പട്ടണം എന്ന ചെറിയൊരു ടൗണിൽ എത്തി. അവിടെ നിന്ന് ശ്രവണബലഗോള യിലേക്ക് ഉള്ള ബസ്സ് മാറി കയറണം. സ്റ്റാന്റിൽ ഇറങ്ങിയപ്പോൾ ഒരു ഭാഗത്തായി ശ്രവണ ബസ് പോകാൻ നിൽക്കുന്നുണ്ട്. ഓടി അതിൽ കയറി.
അങ്ങനെ അഞ്ചര ആയപ്പോഴേക്ക് എത്തിയിരുന്നു. ബസ്സിലിരിക്കെ കയ്യിൽ ഉണ്ടായിരുന്ന മൊബൈലിൽ ഹോട്ടലിന്റെ വിളിച്ചു അവൈലബിൾ ആണോ എന്ന് ചോദിച്ചു. ഒരു റൂം ബുക്ക് ചെയ്തു.
ഹോട്ടൽ രഘുവിൽ എത്തി.അവിടെ ഫിക്സഡ് ആണെന്ന് അറിയാം വലിയ റേറ്റ് ഒന്നുമില്ല. അതുകൊണ്ട് തന്നെ ബാർഗെയ്ൻ ചെയ്യേണ്ട ആവശ്യമില്ല. ഇന്നൊരു രു ദിവസത്തേക്ക് മാത്രം റൂം മതിയല്ലോ. അങ്ങനെ റൂമിൽ പോയി ഇഷ്ടപ്പെട്ടു . റൂം കാണിക്കാൻ വന്ന റൂം ബോയ്ക്ക് 20 രൂപ ടിപ്പ് കൊടുത്തു.

അപ്പൊ തുടങ്ങുവല്ലേ
തുടക്കം കലക്കി 👌