കോഴിക്കോട് നടക്കാവ്കാരിയായ ജ്യോതി ബി ടെക് നു എന്റെ ക്‌ളാസിൽ തന്നെ ആയിരുന്നു. ഏകദേശം അഞ്ചടി നാലിഞ്ച് ഉയരം കാണും. സ്ലിം ആയി നല്ല വെളുപ്പ് നിറം ആണ്. ഓവൽ ഷെയ്പ്പിൽ ഉള്ള മുഖം. ടെക്‌നോ പാർക്കിൽ ജോലി ചെയ്യുന്ന കാലത്ത് ആണ് അവസാനം ആയി കണ്ടത്. നല്ല സൗഹൃദം ആണെങ്കിൽ കൂടിയും പരസ്പരം ഉള്ള ഫോൺ വിളികളും ചാറ്റിങ്ങും ഒക്കെ വല്ലപ്പോഴും മാത്രമായിരുന്നു.
ഓഫീസ് ജോലി കഴിഞ്ഞു ഡിന്നറും കഴിഞ്ഞു ഫ്രീ ആയത് കൊണ്ടാവും ആ സമയം ചാറ്റിംഗിന് വന്നത്. ഓഫീസും താമസസ്ഥലവുമായി ഉള്ള പതിവ് റൂട്ടീൻ ലൈഫ് ആകെ മടുപ്പിച്ചിരിക്കുന്നെന്നും അതിൽ നിന്ന് ചേഞ്ച് ആയി ഒരു ചെറിയ യാത്ര എങ്കിലും പോണമെന്നുപറഞ്ഞു. അപ്പോൾ ബാംഗ്ലൂരിൽ നിന്ന് വീക്കെന്റിൽ പോകാവുന്ന കുറച്ചു സ്ഥലങ്ങളുടെ ലിസ്റ്റ് കൊടുത്തു ഞാൻ.
ഇവിടെ റൂം മെറ്റിനെ യാത്രയ്ക്ക് ഒന്നും കിട്ടില്ല എന്നും സൺഡേ ഒരു 11 മണി ആകാതെ അവൾ എണീക്കില്ല എന്നും ജ്യോതി. ഒറ്റയ്ക്ക് പോകാൻ താല്പര്യവും ഇല്ലത്രെ. ഇത് പോലെ പോകാൻ പറ്റിയ കമ്പനി ഒന്നും ഇല്ല. അത് കൊണ്ട് നിനക്ക് വരാൻ പറ്റുമോ എന്ന് ചോദിച്ചു.
അങ്ങനെ എങ്കിൽ ബാംഗ്ലൂരിൽ ഞാൻ രണ്ടാഴ്ച കഴിഞ്ഞു ഉണ്ടാകുന്ന ഒരു സൺഡേ ഹാസ്സൻ പോകാം എന്ന് പറഞ്ഞു. അതിരാവിലെ അവിടെ നിന്ന് പോന്നാൽ മൂന്നു മണിക്കൂർ കൊണ്ട് ഹാസ്സൻ എത്താമല്ലോ. ശ്രവണ ബലഗോളയും ബേലൂർലെയും ഹാലെബിടു വിലെയും ടെമ്പിൾസും കണ്ട് രാത്രി തന്നെ തിരിച്ചു ബാംഗ്ലൂരിൽ എത്താലോ.
തുടർന്ന് ഉള്ള ദിവസങ്ങളിൽ ഫ്രീ ടൈം കിട്ടുമ്പോൾ ജ്യോതിയിൽ നിന്നുള്ള മെസേജുകൾക്ക് മറുപടി കൊടുക്കുന്നത് തന്നെയായിരുന്നു പണി. രാത്രി മിക്കവാറും ദിവസങ്ങളിൽ വിളിക്കും.

അപ്പൊ തുടങ്ങുവല്ലേ
തുടക്കം കലക്കി 👌