അങ്ങനെ വ്യാഴാഴ്ച ആയി. ആ ഫ്രൈഡേ രാത്രി ബാംഗ്ളൂരിലേക് ഞാൻ പോകാം എന്നും അവിടെ നിന്ന് സൺ ഡേ കറങ്ങാൻ പോകാം എന്നുമായിരുന്നല്ലോ തീരുമാനിച്ചിരുന്നത്. പക്ഷെ അന്ന് വൈകുന്നേരം ജ്യോതിയുടെ ഫോൺ. ഒരു ഫാമിലി ഫങ് ഷനിൽ അത്യാവശ്യമായി പങ്കെടുക്കുന്നതിനു തലേന്ന് രാവിലെ വീട്ടിൽ എത്തി എന്നും അത് കഴിഞ്ഞു തിരിച്ചു ബാംഗ്ളൂരിലേക്ക് സൗകര്യം പോലെ മടങ്ങണമെന്നും നമ്മുടെ യാത്ര പ്ലാൻ ഇനി എങ്ങനെ റീ ഷെഡ്യൂൾ ചെയ്യും എന്നുമായിരുന്നു ചോദ്യം. ഞാൻ നോക്കി പത്തു മിനിറ്റ് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു.
“ഒരു കാര്യം ചെയ്യാമോ നിനക്ക് രാവിലെ 7 മണിയാകുമ്പോഴേക്കും കോഴിക്കോട് KSRTC സ്റ്റാൻഡിൽ എത്തിച്ചേരാൻ പറ്റുമോ, അങ്ങനെയാണെങ്കിൽ ആ സമയത്ത് ഒരു സൂപ്പർഫാസ്റ്റ് ഉണ്ട് നമുക്ക് അതിൽ പോകാം”
‘ശരിയെടാ,ഞാൻ എത്തിക്കോളാം’
അങ്ങനെ പറഞ്ഞു ഫോൺ കട്ട് ചെയ്തു. പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക് അലാറം വെച്ച് കിടന്നു.
അലാറം അടിച്ചപ്പോൾ തന്നെ എഴുന്നേറ്റു. മനസ് യാത്ര മൂഡിൽ ആണല്ലോ. ഉടനെ അവൾക്ക് ഒരു മിസ്കോൾ അടിച്ചു ഓർമപ്പെടുത്താം എന്ന് കരുതി ഫോൺ എടുത്തതാണ്. തിരിച്ചു ഒരു ഇൻകമിങ് കാൾ അവളുടെ വക. എന്നെ എഴുന്നേൽപ്പിക്കാൻ. എഴുന്നേറ്റിട്ട് ഉണ്ടെന്ന് പറഞ്ഞു കട്ട് ചെയ്തു.
പ്രഭാതകർമ്മങ്ങളൊക്കെ റെഡിയായി ബാഗും തൂക്കി കോഴിക്കോട്ടേക്കുള്ള ബസ് കയറി. 6.30 ആയപ്പോഴേക്കും മൊഫുസിൽ സ്റ്റാന്റിൽ എത്തി. സമയം ഉണ്ടല്ലോ,ഒരു അഞ്ചാറു മിനിറ്റ് നടക്കാനുള്ളതല്ലേ ഉള്ളൂ എന്ന് കരുതി നേരെ KSRTC സ്റ്റാന്റിലേക്ക് വെച്ച് പിടിച്ചു.

അപ്പൊ തുടങ്ങുവല്ലേ
തുടക്കം കലക്കി 👌