ലിവിങ് റൂമിൽ ഇരുന്നു ടീവി കാണുന്ന കൊച്ചു മകളോട് വർമ്മ ചോദിച്ചു,
“മോളെ കുളത്തിൽ പോയി കുളിച്ചോ?”
“കുളിച്ചു മുത്തച്ഛാ. നല്ല രസമായിരുന്നു”, മീനു പറഞ്ഞു. “അടുത്ത ദിവസം മോളെ മുത്തച്ഛൻ കൊണ്ട് പോകാം”, വർമ്മ പറഞ്ഞു.
രേവതിയെ കണ്ട വർമ്മ ചോദിച്ചു, “അവൾ ഉറങ്ങിയോ?” “ഇല്ല. മരുന്ന് കൊടുത്തതേയുള്ളൂ”, രേവതി പറഞ്ഞു.
“നീ എൻ്റെ അലമാര ഒന്ന് അടുക്കിപ്പെറുക്കി വെച്ചേ. ആ ബുക്സ് എല്ലാം കുഴഞ്ഞു മറിഞ്ഞു ഇരിക്കുന്നു”,
വർമ്മ പറഞ്ഞു.
“അത് സാറേ ബുക്ക്സ് എല്ലാം പൊടി തുടക്കാൻ എടുത്തതാണ്. ഞാൻ ഇപ്പോൾ എല്ലാം നോക്കി അടുക്കി വെച്ചേക്കാം”,
രേവതി പറഞ്ഞു. “മോളെ മുത്തച്ഛൻ വായനശാല വരെ ഒന്ന് പോയിട്ട് വരാം”, മീനുവിനോട് പറഞ്ഞിട്ട് വർമ്മ പുറത്തോട്ടു പോയി.
“മോളെ, ചേച്ചി പോയി മുത്തച്ഛൻ്റെ ഷെൽഫ് ഒക്കെ ഒന്ന് അടുക്കി വെച്ചിട്ടു വരാം”,
രേവതി പറഞ്ഞു.
“ഞാനും വരാം ചേച്ചി”, മീനു പറഞ്ഞു. “അല്ല മോളെ, അത് പിന്നെ..ചേച്ചി പോയിട്ട് വേഗം വരാം”,
രേവതി ഒരു കള്ളത്തരം പോലെ പറഞ്ഞു. മീനുവിന് എന്തോ ഒരു സംശയം തോന്നി. അത് തോന്നണം, അതാണല്ലോ രേവതിയുടെ പ്ലാൻ.
“ഞാൻ ഇവിടെ എന്ത് ചെയ്യാനാ. ഞാനും വരുവാ”, മീനു പറഞ്ഞു.
“എന്നാൽ മോൾ വാ”, രേവതി പറഞ്ഞിട്ട് മുകളിലേക്ക് കേറി. മീനു പുറകെയും. വർമ്മയുടെ മുറിയിൽ ചെന്ന രേവതി സൂത്രത്തിൽ ഒരു സൈഡിൽ ചെന്ന് ബുക്സ് അടുക്കുന്ന പോലെ നിന്നു.
“മോൾ ആ ഷെൽഫ് നോക്ക്. ഇവിടെ ചേച്ചി ചെയ്യാം”,
രേവതി പറഞ്ഞു.
“ശരി ചേച്ചി”, മീനു പറഞ്ഞിട്ട് ആ ഷെൽഫ് അടുക്കി വെക്കാൻ തുടങ്ങി. എങ്കിലും അവളുടെ ഒരു കണ്ണ് രേവതിയുടെ സൈഡിൽ ഉണ്ടായിരുന്നു. എന്തോ ഒരു വശപ്പിശക് പോലെ. മീനുവോർത്തു.
ഒരു തടിച്ച ബുക്ക് രേവതി ഒതുങ്ങി നിന്നിട്ടു ഒരു സൈഡിൽ ഒളിച്ചു വെക്കുന്ന പോലെ ചെയ്തു. എന്നാൽ മീനു കാണുകയും വേണം. അതായിരുന്നു രേവതിയുടെ ലക്ഷ്യം. മീനു അത് കാണുകയും ചെയ്തു.