“മീനു, ബസ് പോകും കേട്ടോ. പിന്നെ അരമണിക്കൂർ കഴിയും”. “വരുന്നമ്മേ”, . തിണ്ണയിലേക്കു ഇറങ്ങി വന്ന മീനുവിനെ നോക്കി അമ്മ ജയന്തി നിൽപ്പുണ്ടായിരുന്നു.
“എന്ത് ഒരുക്കമാ മീനു?”, ജയന്തി ചോദിച്ചു. “പെൺകുട്ടികൾ ആയാൽ ഈ പ്രായത്തിൽ അല്പം ഒരുക്കം ഒക്കെ വേണം,” അങ്ങോട്ട് വന്ന മുത്തശ്ശി പറഞ്ഞു. “അങ്ങനെ പറ, മുത്തശ്ശി. ഈ അമ്മയുടെ ഒരു കാര്യം,” മീനു പറഞ്ഞു. നിങ്ങൾ പോയില്ലേ?”.
അങ്ങോട്ട് വന്ന രവി ചോദിച്ചു. “അച്ഛൻ എന്നാ വരുന്നേ?”,
മീനു രവിയോട് ചോദിച്ചു.
“അത് മോളെ, നോക്കട്ടെ. വയലിൽ പണി നടക്കുവല്ലേ?
അച്ഛൻ വിളിക്കാം”. “മോളെ നിർത്തിയിട്ടു നീ ഇങ്ങു പോരടി”,
രവി ജയന്തിയോട് പറഞ്ഞു. “അച്ഛൻ എത്ര നാളായി വിളിക്കുന്നു. അവിടെ ചെന്ന് കുറച്ചു നാൾ നിൽക്കാൻ. അമ്മ വീണു കാലൊടിഞ്ഞു കിടക്കുമ്പോൾ ഞാൻ എങ്ങനെയാ ഉടനെ പൊരുന്നേ?
രണ്ടു ദിവസം കഴിഞ്ഞു വരാം”, ജയന്തി പറഞ്ഞു. “ശരി. രണ്ടു ദിവസം കഴിഞ്ഞു വന്നേക്കണം. അമ്മെ, ഞാൻ പാടത്തോട്ടു പോകുവാ”,
രവി പുറത്തേക്കു പോയി. കൂടെ തന്നെ ജയന്തിയും മീനുവും ഇറങ്ങി. ജയന്തിയുടെ അമ്മ സീതാ ലക്ഷ്മി വീണു കാലൊടിഞ്ഞു കിടക്കുവാണ്. അമ്മയെ കാണാൻ പോകുവാണ് ജയന്തിയും മീനുവും.
കൊച്ചു മകളെ കണ്ടിട്ട് കുറെ നാൾ ആയെന്നു അച്ഛന് പരാതിയുമുണ്ട്. ജയന്തി നടക്കുന്നതിൻ്റെ ഇടയിൽ ഓർത്തു.
രവിയേട്ടന് താൻ മാറി നിൽക്കുന്നത് ഇഷ്ട്ടമല്ല. പക്ഷെ ഇപ്പോൾ അമ്മ കിടപ്പിലായതു കൊണ്ട് രവിയേട്ടന് ഓക്കേ പറയേണ്ടി വന്നു. കൂടാതെ മീനുവിന് ക്ലാസ് കഴിഞ്ഞല്ലോ?
താൻ ഇടയ്ക്കു ഓടിപ്പോയി അമ്മയെയും അച്ഛനെയും കണ്ടു അന്ന് തന്നെ പോരുവായിരുന്നു. യാത്രയും ദൂരം ഉണ്ടുതാനും. ഓരോന്ന് ഓർത്തു നടന്നു ബസ്‌സ്റ്റോപ്പ് ആയി.
ഉച്ചകഴിഞ്ഞു മീനുവും ജയന്തിയും വീട്ടിൽ എത്തിയപ്പോൾ. ബസ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിൽ വീട്ടിലേക്കു പോകുന്നതിൻ്റെ ഇടയിൽ പച്ചപ്പിലേക്ക് നോക്കി മീനു ജയന്തിയോട് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
വീട്ടിൽ ചെന്നപ്പോൾ അച്ഛൻ പ്രഭാകര വർമ്മ വീട്ടിൽ ഇല്ലായിരുന്നു. കുളിക്കാൻ പോയി എന്ന് ഹോം നേഴ്‌സ് രേവതി പറഞ്ഞു.