എനിക്ക് സംഭവം മനസ്സിലായി… ഞാൻ അവളെ വിളിച്ചു കാര്യം പറഞ്ഞു. അടുത്ത ക്ലാസ് ടെസ്റ്റിന് നല്ല മാർക്ക് വാങ്ങാതെ എൻ്റെ അടുത്ത് ട്യൂഷൻ എന്ന് പറഞ്ഞു കൊഞ്ചാൻ വരണ്ട എന്ന് പറഞ്ഞു. അതോടെ ആൾ കുറച്ച് മിണ്ടാതെ ആയി. പക്ഷേ കുറച്ച് ദിവസം കഴിഞ്ഞ് ഓകെ ആയി… എൻ്റെ അടുത്ത് ട്യൂഷന് എന്ന് പറഞ്ഞു വരുന്നതിൽ മാറ്റം ഉണ്ടായില്ല. പക്ഷേ മാർക്കിൽ മാറ്റം ഉണ്ടായി.
ക്ലാസുള്ള ദിവസങ്ങളിൽ അവളിലെ കുറുമ്പ് കാണിക്കാൻ സമയപരിധി വെച്ചു. അതിന് പകരം അവധി ദിവസം മൊത്തം അവൾ എൻ്റെ നെഞ്ചത്ത് ആയിരിക്കും. ഒരു സ്ഥലത്ത് പോകാൻ സമ്മതിക്കില്ല. എന്തിന് എൻ്റെ ആകെയുള്ള 2 ഫ്രണ്ട്സിൻ്റെ അടുത്ത് പോലും പോകണമെങ്കിൽ അമ്മുൻ്റെ അനുവാദം വേണം. അറിയാതെ എങ്ങാനും പോയാൽ തീർന്നു. അവൾ വന്ന് എന്നെ അന്വേഷിക്കുമ്പോൾ കണ്ടില്ലെങ്കിൽ ഒരു അടിപിടി ഉറപ്പാണ്. പിന്നെ സാധാരണ പോലെ മയക്കി എടുക്കണം. ഇപ്പോഴും ആ കാര്യത്തിൽ യാതൊരു വിധ മാറ്റവും ഇല്ലാതെ പ്രവർത്തിക്കുന്ന വിശ്വസ്ത സ്ഥാപനമാണ് അമ്മു.
അന്നത്തെ സംഭവത്തിന് ശേഷം ഞാനും അമ്മുവും നേഹയെ ഒരുമിച്ചു കാണുന്നത് ഇപ്പോഴാണ്. ഞാൻ ഒറ്റക്ക് പുറത്ത് പോകുമ്പോൾ രണ്ട് മൂന്നു തവണ കണ്ടിട്ടുണ്ട്.
ലിഫ്റ്റ് താഴെ എത്തി. എല്ലാവരും പുറത്തേക്ക് ഇറങ്ങി. എൻ്റെ കയ്യിൽ തൂങ്ങി വെട്ടിത്തിളങ്ങി നടക്കുന്ന അമ്മുവിനെ കണ്ടിട്ട് അവർ മിഴിച്ച് നോക്കുന്നുണ്ട്.
“ഹായ് ജിത്തു ചേട്ടാ… സുഖമാണോ..?”
വണ്ടിയെടുക്കാൻ നടക്കുമ്പോൾ പിന്നിൽ നിന്ന് ഒരു വിളി. ഞാൻ തിരിഞ്ഞ് നോക്കി… നേഹ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്. അമ്മു വേണ്ട വേണ്ട എന്ന് മെല്ലെ പറഞ്ഞോണ്ട് എന്നെ പിടിച്ച് വലിക്കുന്നുണ്ട്.

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….