ശേഷം നേഹ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. അമ്മു ഇളിച്ചു നിൽക്കുന്നുണ്ട്. ഞാൻ പതിയെ ചിരിച്ച് പരിചയം പുതുക്കി… ഞാൻ ചിരിക്കുന്നത് കണ്ടിട്ടോ എന്തോ എൻ്റെ കയ്യിൽ കൂടെ നിൽക്കുന്ന യക്ഷി ഒരു പിച്ച് തന്നു…
“ഹായ് ശ്രുതി….രണ്ടാളും മിണ്ടാതെ പോകുകയാണോ..”
ഞങ്ങളെ രണ്ടുപേരും നോക്കിക്കൊണ്ട് നേഹ ചോദിച്ചു.
“ഏയ് അങ്ങനെ ഒന്നുല്ല മോളെ. നേരം വൈകിയതുകൊണ്ടാണ്..”
ഞാൻ ചെറിയ ചമ്മലോടെ പറഞ്ഞു.
“ആണോ… എങ്ങോട്ടാ പോകുന്നേ നിങ്ങൾ… ”
ഞാൻ അമ്മുൻ്റെ കോളേജിലെ പരിപാടിയുടെ കാര്യം പറഞ്ഞു.
” ആണോ… ഒകെ… ശ്രുതി ചേച്ചി ഇപ്പോഴും ചേട്ടൻ്റെ കൂടെ തന്നെ ആണല്ലേ…. ചേച്ചിക്ക് ഒരു മാറ്റവും ഇല്ല…”
ഒരു ചിരിയോടെ നേഹ പറഞ്ഞു.
അമ്മു എപ്പോഴും എൻ്റെ പിന്നാലെ തന്നെ ഉണ്ടാവും എന്നത് ഫ്ലാറ്റിൽ ഞങ്ങളെ പരിചയം ഉള്ള മിക്കവർക്കും അറിയാം… 10 വർഷം ആയില്ലേ ഇവിടെ… ഞാൻ പിന്നെ അങ്ങനെ ആരുമായും അത്രയ്ക്ക് അടുക്കാൻ നിക്കാറില്ല.
ഞാനും ചെറുതായിട്ട് ചിരിച്ചു. അമ്മു സ്ഥിരം ഇളി തന്നെ.
“നേഹയെ ഇപ്പോ ഇവിടെ കാണാറില്ലല്ലോ.. ഇടയ്ക്ക് കാണാറുള്ളൂ…എന്താ ചെയ്യുന്നേ ഇപ്പൊ”
ഞാൻ എൻ്റെ ഒരു സംശയം ചോദിച്ചു. അമ്മു എന്നെ മിഴിച്ച് നോക്കുന്നുണ്ട്.
“ചേട്ടാ.. ഞാൻ ഇപ്പോ BCA ചെയ്യുവാണ്. ബാംഗ്ലൂർ ആണ്. മാസത്തിൽ ഒരിക്കൽ ഒക്കെയേ വരാറുള്ളൂ… അതാ”
നേഹ എൻ്റെ സംശയങ്ങൾക്കുള്ള മറുപടി നൽകി. ആള് കാണാൻ നല്ല സ്മാർട്ട് ആണ്. നല്ല സംസാരവും. ഞാൻ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു. കൊള്ളാം… നല്ല കുട്ടി…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….