ഞങൾ താമസിക്കുന്നത് നാലാമത്തെ ഫ്ലോറിൽ ആണ്. നേഹ 8 മത്തെ ഫ്ലോറിൽ എന്തോ ആണ്. അതുകൊണ്ട് അവരുടെ വീട്ടുകാർ ആയിട്ട് അധികം അടുപ്പം ഇല്ല. ജസ്റ്റ് കാണാറുണ്ട് അത്ര മാത്രം. പിന്നെ ഈ ഫ്ലാറ്റിൽ എത്തിയാൽ എൻ്റെ ലോകം എന്നത് കൂടെ ഉള്ള ഈ യക്ഷി ആണല്ലോ. വേറെ അധികം ആരെയും അടുപ്പിക്കില്ല.
“ആണോ… ഓ ശരി ശരി… അതായിരിക്കും കാണാത്തത്… ”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു തീർന്നതും….
” അതേ … നേഹ ഞങൾ ഇപ്പോ തന്നെ വൈകി… പിന്നെ ഒരിക്കൽ സംസാരിക്കാട്ടോ… വാ ചേട്ടാ പോകാം… ”
കൂടെ നിൽക്കുന്ന കക്ഷിക്ക് അത്ര പിടിച്ചിട്ടില്ല എന്നത് വ്യക്തം. പോരാത്തതിന് പഴയ വട്ട്കേസും.
“ഓ.. ആയിക്കോട്ടെ.. ബൈ ചേട്ടാ… ബൈ ചേച്ചി..”
നേഹ ഞങ്ങളെ പോകുവാൻ അനുവദിച്ചു. തിരിചും യാത്ര പറഞ്ഞു ആ സംഭാഷണം അവിടെ നിർത്തി ഞങൾ വണ്ടിയുടെ അടുത്തേക്ക് നടന്നു.ബൈക്ക് ഡാഡികൂൾ കൊണ്ടുപോയേക്കാണ്. അതുകൊണ്ട് കാറിനാണ് പോകുന്നേ. ഒരു ബ്ലാക്ക് സ്വിഫ്റ്റ്.
കാറിലെ കറുത്ത സീറ്റിൽ അമ്മു കരിനീല കുർത്തിയും വെള്ള ലെഗ്ഗിൻസും ഇട്ട് ഇരിക്കുന്നത് കാണാൻ നല്ല ചന്തം ഉണ്ട്. ഞാൻ അവളെ വിശദമായി നോക്കി…
ഈ ഇടയായി പെണ്ണിന് ഭംഗി കൂടി കൂടി വരികയാണ്. ഇനി എനിക്ക് തോന്നുന്നതാണോ എന്നറിയില്ല. എന്തായാലും കോളേജിലെ ചെക്കന്മാർ കുറച്ചെങ്കിലും പിന്നാലെ ഉണ്ടാവും. പെണ്ണിൻ്റെ പേരുള്ള ഒരു അക്കൗണ്ട് ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ കണ്ടാൽ തുരു തുരാ മെസ്സേജ് അയക്കുന്ന ആണുങ്ങൾ ഉള്ളപ്പോൾ അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഇവളുടെ കാര്യം പറയണോ…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….