ഒന്ന് രണ്ട് പേര് ഇഷ്ട്ടാണ് എന്നൊക്കെ പറഞ്ഞു അമ്മുനെ പ്രൊപ്പോസ് ചെയ്ത കാര്യം എന്നോട് അമ്മു പറഞ്ഞിരുന്നു. എന്നിട്ട് നീ എന്ത് പറഞ്ഞു എന്ന് ചോദിച്ചപ്പോ പോയി പണി നോക്കാൻ പറഞ്ഞു എന്നായിരുന്നു പറഞ്ഞത്. ചുമ്മാ പുളു അടിക്കുന്നത് ആയിരിക്കും.
എനിക്ക് മനസ്സിലാവുന്നില്ല ഇവളെ… ഒരു പ്രത്യേക ജന്മം ആണെന്ന് തോന്നുന്നു…
കാർ നീങ്ങി തുടങ്ങി. FM ഓണായി. അതിൻ്റെ ശബ്ദം കാറിൽ മുഴങ്ങിക്കൊണ്ടിരുന്നു…
അമ്മു ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി കണ്ണ് നട്ട് ഇരിക്കുകയാണ്. മൗനം ആണ്…
“എന്താണ് അമ്മൂസ്…. ഒരു മൗനം…?”
ഒരു സലിംകുമാർ സ്റ്റൈലിൽ ഞാൻ ചോദിച്ചു. അത് കേട്ടപാടെ ഒരു ചിരി
“ഓ… ഒന്നുല്ല്യ… ഒന്ന് മിണ്ടാണ്ടിരിക്കാനും പാടില്ലേ…”
അമ്മു ഇത് വല്യ കഷ്ടായല്ലോ എന്ന മട്ടിൽ ഒന്ന് ഇടംകണ്ണിട്ട് നോക്കി വീണ്ടും പുറത്തേക്ക് നോക്കി പറഞ്ഞു.
“ആയ്… അങ്ങനെ പറയല്ലേ…. എൻ്റെ ചക്കര അമ്മൂസിൻ്റെ മുഖൊന്ന് മാറിയാ എനിക്കറിഞ്ഞൂടെ…. അതോണ്ട് എൻ്റെ അമ്മൂസ് പറ… ഏട്ടൻ കേൾക്കട്ടെ….”
അതോടെ ആള് ചെറുതായി ഒന്ന് അയഞ്ഞു… പഴയെ കുറുമ്പുള്ള മുഖം വന്ന് തുടങ്ങി… ഇതാണ് അമ്മു. പിണക്കം കാണിച്ചു ഇരുന്നാൽ ഞാൻ ഒന്നു രണ്ട് വാക്കുകൊണ്ട് സുഖിപ്പിച്ചാൽ മതി… ആൾ ഓകെ ആവും. സ്നേഹിച്ചാൽ നക്കി കൊല്ലും അല്ലെങ്കിൽ കടിച്ച് തിന്നും എന്ന ലൈൻ ആണ് പുള്ളിക്കാരിക്ക്…
“എന്തായിരുന്നു ഏട്ടൻ്റെ നോട്ടം… ഞാൻ കണ്ടില്ലന്ന് കരുതണ്ട. പോരാത്തേന് അവളുടെ കൂടെ കൊഞ്ചിക്കുഴഞ്ഞുള്ള സംസാരോം… ഹ്മമ്മ്… “

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….