സംഭവിച്ചത് ഒന്നും ഇഷ്ടായിട്ടില്ല എന്ന മട്ടിൽ ലേശം കലിപോടെ പറഞ്ഞു. അല്ല ഇവൾ എന്തിനാ കലിപ്പ് ഇടുന്നെ എനിക്ക് മനസ്സിലായില്ല. ഞാൻ വളരെ ശ്രദ്ധിച്ചാണ് നോക്കിയത്. പക്ഷേ ഇത് അവൾ എങ്ങനെ കണ്ടുപിടിച്ചോ ആവോ….
“അയ്… അതിന് ഞാനല്ലേ നോക്കിയേ… നീ എന്തിനാഡീ കൊരങ്ങി അതൊക്കെ ശ്രദ്ധിക്കാൻ പോണേ…? ഏഹ്…”
രണ്ടിലൊന്ന് അറിയുവാൻ ഞാൻ തമാശയായി ചോദിച്ചു.. സീരിയസ് ആയാൽ പെണ്ണും സീരിയസ് ആവും. അത് അത്ര നല്ലതല്ല.
“എനിക്ക് ഇഷ്ടല്ല… ജിത്തേട്ടൻ ഇങ്ങനെ കണ്ട പെണ്ണുങ്ങളെ നോക്കുന്നത്… നാണാവില്ലെ ഏട്ടന്…”
അമ്മു ചെറുതായി ചീറിക്കൊണ്ട് പറഞ്ഞു..
“അതിനിപ്പോ എന്താ പ്രശ്നം… അല്ല നീയെന്തിനാ ഈ കാര്യത്തിനൊക്കെ ഇങ്ങനെ കിടന്ന് ചീറുന്നത്…”
ഞാൻ എൻ്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പറഞ്ഞു… കോളേജ് എത്തറായിട്ടുണ്ട്.. ഞാൻ വണ്ടി ഓടിക്കൽ തുടർന്നു…
“ജിത്തേട്ടന് അതൊന്നും പറഞാൽ മനസ്സിലാവില്ല… എനിക്ക് ഇഷ്ടല്ല ഇതൊന്നും അത്ര തന്നെ.. ”
വീണ്ടും കലിപ്പ് മോഡ് ആയി…ഉള്ളിലെ യക്ഷി പുറത്തിറങ്ങി തുടങ്ങി..
“എൻ്റെ അമ്മൂ…. എടി എല്ലാ ആണുങ്ങളും കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ ചിലപ്പോ നോക്കിയെന്ന് ഇരിക്കും.. നീ അതൊന്നും മൈൻഡ് ചെയ്യണ്ട.. കേട്ടാ… ”
ഇതൊക്കെ കോമൺ സംഭവം എന്ന രീതിയിൽ ഞാൻ അമ്മുനോട് പറഞ്ഞു. അതോടെ വീണ്ടും ആവേശം കൂടി അവൾക്ക്…
“വേറെ ആരെങ്കിലും നോക്കയോ നോക്കാതിരിക്കയോ ചെയ്യട്ടെ… ഞാൻ പറഞ്ഞത് ജിത്തേട്ടൻ അങ്ങനെ നോക്കണ്ട എന്നാ..”
“അല്ലാ…. എന്നിട്ട് ജിത്തേട്ടൻ എന്നെ അങ്ങനെ ഒന്നും നോകാറില്ലല്ലോ…”

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….