കണ്ണൊക്കെ ചെറുതായി കലക്കിക്കൊണ്ട് അവൾ മുഖത്തടിച്ച പോലെ ചോദിച്ചു…
“അമ്മു അത് കാണാൻ കൊള്ളാവുന്നവരുടെ കാര്യമാ പറഞ്ഞേ…”
ഞാൻ ചെറുതായി പതുങ്ങിക്കൊണ്ട് പറഞ്ഞു…
ഞാൻ പറഞ്ഞതും സീറ്റ് ബെൽറ്റ് ക്ലിപ്പ് വിടുന്ന ശബ്ദം കേട്ടു… ഒപ്പം…
ഓ….ഹ്…….. എന്നൊരു കാറലും….
ശേഷം അമ്മു എൻ്റെ മേത്തേക്കായി വീണിട്ട് എൻ്റെ കയ്യിലും നെഞ്ചിലും മാറി മാറി എടുക്കുവാൻ തുടങ്ങി….
വല്ലോടത്തും കൊണ്ടോയി ചാർത്തേണ്ട എന്ന് കരുതി വണ്ടി ഞാൻ പെട്ടെന്ന് സൈഡ് ആക്കി… വല്യ തിരക്കൊന്നും ഉണ്ടായിരുന്നില്ല… മെല്ലെ പോയതുകൊണ്ടും എളുപ്പം വണ്ടി ഒതുക്കാൻ പറ്റി…
“എന്താ പറഞ്ഞേ… അപ്പൊ… അപ്പൊ എന്നെ കാണാൻ കൊള്ളില്ലന്നല്ലേ… ആ നേഹയെ കാണാൻ … ഭംഗിന്ന്… ദുഷ്ടൻ… ”
എന്നെ അടിക്കുന്നതിൻ്റെ ഒപ്പം അവൾ വാക്കുകൾ വിട്ട് വിട്ട് പറഞ്ഞുകൊണ്ടിരുന്നു… ഞാൻ തടയാൻ നോക്കുന്നുണ്ട്.. പക്ഷേ അമ്മു കിടന്ന് പുളയുകയാണ്… അടി നിർത്തുന്നില്ല…
ഒന്നും നോക്കിയില്ല…. ഇരു കൈകൊണ്ടും വട്ടം വലിഞ്ഞ് മുറുക്കി എന്നിലേക്ക് അണച്ചു പിടിച്ചു…
അമ്മുന് അനങ്ങാൻ പറ്റാതെ ആയി.. പക്ഷേ കിടന്ന് കുതറുവാൻ ശ്രമിക്കുന്നുണ്ട്.. ഞാൻ ഒന്നൂടെ മുറുക്കി തലയിൽ ഒരു ചെറിയ മുത്തം കൊടുത്തു… പയ്യെ അവളുടെ തിളപ്പ് കുറഞ്ഞ് വന്നു… എതിർപ്പുകൾ ഇല്ലാതെയായി… അമ്മുനെ ഒതുക്കുവാൻ ഏറ്റവും വലിയ വഴി ആണിത്. എന്തൊക്കെ ആയാലും പെണ്ണ് ഇതിൽ വീഴും.
…………….
നിത ആൻ്റി പണ്ട് പറഞ്ഞത് ഞാൻ എപ്പോഴും ഓർക്കും.. നീ എന്തേലും പറഞ്ഞ് അവളെ വിഷമിപ്പിച്ചാൽ അവൾക്ക് സഹിക്കാൻ കഴിയില്ല എന്ന്… ആൻ്റിയും ജയൻ അങ്കിളും അവളെ എന്തേലും പറഞാൽ പോലും അവൾ നിസാരമായി മറുപടി തരും… പക്ഷേ നിൻ്റെ അടുത്ത് അങ്ങനെ അല്ല എന്ന്… ഞാൻ എന്തെങ്കിലും പറഞ്ഞു വാഴക്കായാൽ ആൻ്റിയുടെ അടുത്ത് എന്നെ കുറിച്ച് കുറെ പരിഭവം പറഞ്ഞു കരയും അവൾ…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….