പക്ഷേ ഞാൻ ആണെങ്കിൽ തക്കം കിട്ടിയാൽ അമ്മു ആയിട്ട് എങ്ങനെ അടിപിടി കൂടാം എന്ന് എപ്പോഴും വിചാരിക്കും. അതുകൊണ്ട് കിട്ടുന്ന ചാൻസിൽ ഞാൻ അവളെ കളിയാക്കുന്നതും അവൾ എൻ്റെ അടുത്ത് ഇങ്ങനെ കിടന്ന് ചിണുങ്ങുന്നതും പതിവാണ്.. ഇടയ്ക്ക് കൈ വിട്ട് പോകാണേൽ അമ്മു പുറത്ത് നിന്ന് ലൈഫ് ലൈൻ എടുക്കും… അതായത് ഞങ്ങളുടെ രക്ഷാധികാരികളെ അറിയിക്കും എന്ന്..
എന്തോ എനിക്ക് അവളുമായി തല്ലുപിടിക്കുന്നത് വല്യ ഇഷ്ടാണ്… അമ്മുൻ്റെയോ എൻ്റെയോ കല്യാണം കഴിഞ്ഞാൽ ഇങ്ങനെ ഒന്നും ചിലപ്പോ നടക്കില്ല എന്നതാണ് എൻ്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ചിന്ത….. ആ എന്തേലും ആവട്ടെ .. എല്ലാത്തിനും ഒരു അവസാനം ഉണ്ടാവുമല്ലോ…
……………
“അമ്മൂ….”
ഞാൻ ചെറുതായി ഒന്ന് പേടിച്ചുകൊണ്ട് പയ്യെ വിളിച്ചു…. രാവിലെ ഒരു ഉടക്ക് കഴിഞ്ഞത് അല്ലേ ഒള്ളു… വീണ്ടും ഇനി വയ്യ…
“എന്താ…”
കൃത്രിമ ദേഷ്യം കൊണ്ടുള്ള വിളി കേൾക്കൽ.. മെല്ലെ എൻ്റെ നെഞ്ചിൽ ഞാൻ അറിയാത്ത രീതിയിൽ മുത്തുന്നുണ്ട്… പക്ഷേ അവളുടെ ഓരോ നീക്കവും എനിക്ക് അറിയാൻ പറ്റും…
“പിണങ്ങിയോ എൻ്റെ കൊച്ച്”
ഞാൻ ചുമ്മാ ചോദിച്ചു…
“ഇല്ല… ഞാൻ എന്തിനാ പിണങ്ങുന്നെ”
അമ്മു അതേ ഭാവത്തിൽ മറുപടി പറഞ്ഞുകൊണ്ട് ഒന്നൂടെ ടി ഷർട്ടിൽ മുത്തി….
“അല്ലാ…. അപ്പൊ ഞാൻ കളിയാക്കിപ്പോ ചക്കരക്ക് സങ്കടായില്ലേ…”
അവളുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട് ഇതെന്ത് മലർ എന്ന ഭാവത്തോടെ ഞാൻ ചോദിച്ചു…
“അതൊക്കെ എപ്പോഴും ആവും… പക്ഷേ ഇപ്പോ ഇല്ല….”
ആള് കൂൾ ആണ്. മറ്റേ കൂൾ അല്ലാട്ടോ….

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….