“എന്നിട്ട് ഇപ്പോ എന്താ കിടന്ന് കാട്ടിക്കൂട്ടിയെ… എന്നെ എന്തോരമാ തല്ലിയത്… ഉഫ്…”
വേദനിക്കുന്ന ഭാവത്തോടെ ഞാൻ ചെറിയ അഭിനയം കാഴ്ചവെച്ചു… ഒപ്പം വലത് കരംകൊണ്ട് സൈഡിൽ പുറത്തേക്ക് ചാടി കിടക്കുന്ന മുടി ചെവിയുടെ ഉള്ളിലേക്ക് വെച്ച് കൊടുത്തു…
“ഇതൊക്കെ എൻ്റെ ജിത്തേട്ടൻ സ്നേഹം കൊണ്ട് പറയുന്നതല്ലേ… അതുകൊണ്ട്….. ”
അമ്മു എല്ലാം മനസ്സിലാക്കി എന്ന പോലെ പറഞ്ഞു… ഞാൻ ഒന്നു ചിരിച്ചു…
“അതേ… ഇപ്പോ ഞാനാരായി… ഇതൊക്കെ അറിഞ്ഞിട്ടാണോ ഇത്രം നാള് ഞാൻ എന്തേലും പറയുമ്പോ ഏട്ടൻ്റെ അമ്മൂസ് പിണങ്ങിയേ?… ഇതെപ്പോ മുതലാ ഇങ്ങനെ…?”
ഞാൻ എൻ്റെ സംശയങ്ങൾ ചോദിച്ചു… അമ്മു തല ഉയർത്തി തിളങ്ങുന്ന കണ്ണുകളോടെ എൻ്റെ കണ്ണിലേക്ക് നോക്കി…
“അതൊക്കെ അങ്ങനെയാ… ഏട്ടനോട് പിണങ്ങുന്നത് എനിക്ക് വല്യ ഇഷ്ടാണ് കുരങ്ങാ…പിന്നെ….”
ഇത്രേം പറഞ്ഞുകൊണ്ട് എൻ്റെ മൂക്കിൽ ഇടതുകൈലെ രണ്ട് വിരലുകൾ കൊണ്ട് പിച്ചി പിടിച്ചു ആട്ടി. ഒപ്പം നാണത്തോടെ ഉള്ള ചിരിയും.
“പിന്നേ….പിന്നെ എന്താ,…..?”
അവളുടെ പിന്നെ എന്ന നീട്ടലിൽ എന്താ എന്ന് അറിയാൻ വേണ്ടി ഞാൻ നെറ്റി ചുളുക്കിക്കൊണ്ട് ചോദിച്ചു… ഇപ്പോഴും മൂക്കിലെ പിടി വിട്ടിട്ടില്ല… ഞാൻ രണ്ട് കയും അമ്മുവിൻ്റെ അരയിലൂടെ ചുറ്റി…
“പിന്നെ…. പിന്നെ.. ജിത്തേട്ടനോട് ഞാൻ പിണങ്ങിയാൽ എന്നെ ഇങ്ങനെ കെട്ടിപ്പിടിക്കില്ലേ…എന്നെ തലോടില്ലേ… എനിക്ക് ഉമ്മ തരില്ലേ… അപ്പൊ ഏട്ടൻ്റെ നെഞ്ചില് ഇങ്ങനെ കിടക്കാൻ നല്ല സുഖവാ ജിത്തേട്ടാ…എനിക്ക് നല്ല ഇഷ്ടവാ.. ഒരുപാട് സന്തോഷം തോന്നും… “

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….