ഇതെല്ലാമായപ്പോൾ എൻ്റെ ജീവൻ്റെ പാതിയാവാൻ വേണ്ടി ആണ് അമ്മു എന്നിലേക്ക് കടന്ന് വന്നത് എന്നാരോ എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ നിന്ന് പറയുന്നതുപോലെ തോന്നി. ഇനി അങ്ങനെ ആയിരിക്കുമോ ശരിക്കും..
അവൾ പറഞ്ഞതുപോലെ അമ്മു എന്നെ മുറുകെ പിടിക്കുന്നതിലും എൻ്റെ നെഞ്ചിൽ മുത്തം തരുന്നതിലും ഒരു സുഖവും ആശ്വാസവും സന്തോഷവും എനിക്ക് ലഭിക്കുവാൻ തുടങ്ങി… ഞാൻ അറിയാതെ അവളെ എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് അമ്മുവിൻ്റെ തലയിൽ നന്നായി അമർത്തി ഒരു മുത്തം നൽകി. അത് അൽപ സമയം നീണ്ടുനിന്നു…
“ഹ്മമ്മ്…. ഏട്ടാ…. ”
അമ്മു ഒരു മൂളലോടെ കുറുകി എന്നെ ഒന്നൂടെ വലിഞ്ഞ് മുറുക്കി…
പെട്ടെന്ന്….
“കീ…….” ഒരു നീട്ടിയ ഹോണിലൂടെ ആണ് ഞാൻ ബോധവാനായത്.
ഹാ..ഹ്… ഞാൻ എന്തൊക്കെയാ ചിന്തിച്ചത്.. ഇല്ല. വേണ്ട…അതൊന്നും ശരിയാകില്ല… ഞാൻ അമ്മുനെ നോക്കി… അവൾ പറഞ്ഞ അവളുടെ സുഖം ആസ്വദിച്ച് എന്നെ മുറുക്കി പിടിച്ചുകൊണ്ട് ഒരു പൂച്ചക്കുഞ്ഞിനെ പോലെ കണ്ണടച്ച് എൻ്റെ നെഞ്ചില് കിടക്കുകയാണ്… ആ കൈകൾ വിടീക്കാൻ ഞാൻ അല്പം ബലം കൊടുത്ത് നോക്കി… ഇല്ല രക്ഷയില്ല… ഇനി ബലം കൊടുത്താൽ അവൾക്ക് വേദനിക്കും… അത് വേണ്ട…
“അമ്മൂസെ… അമ്മൂസേ…. എണീറ്റേടി കള്ളി…. ദേ രാവിലത്തെ പോലെ എൻ്റെ ഡ്രസ് ചീത്തയാക്കല്ലേട്ടോ പെണ്ണെ…നിൻ്റെ വല്യമ്മ എന്നെ തല്ലിക്കൊല്ലൂടി… കൊരങ്ങീ”
ഞാൻ ബലം പിടിച്ചിട്ടും എന്നെ വിടാത്തതുകൊണ്ട് ഞാൻ അവളെ പെട്ടെന്ന് ചിരിപ്പിക്കാനായി അവളുടെ അരയിലും കക്ഷത്തിലും എൻ്റെ രണ്ട് കൈകൊണ്ട് ഇക്കിളി ഇട്ടുകൊണ്ട് പറഞ്ഞു…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….