“ഹു….ഹൂ… ഹൂ …മ്മ്… ഹി …ഹി.. ഹീ…എന്തോന്നാ ജിത്തേട്ടാ… ഞാനൊന്ന് മയങ്ങി വരുവായിരുന്നു… നശിപ്പിച്ചു കുരങ്ങൻ….”
ഇക്കിളി ഇട്ടത്തോടെ അമ്മു കൈകൾ അയച്ചു പൊട്ടിച്ചിരിച്ചു. എന്നിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന അവളുടെ സുഖവും സന്തോഷവും ഞാൻ നഷ്ടപ്പെടുത്തിയതിനാൽ മധുരമുള്ള പരിഭവം എന്നോട് പ്രകടിപ്പിച്ചുകൊണ്ട് അമ്മു അവളുടെ സീറ്റിലേക്ക് ചാടി ഇരുന്നു പറഞ്ഞു… ശേഷം എന്നെ നോക്കി ഞാൻ ചെയ്തത് ഇഷ്ടായില്ല എന്ന പോലെ ചുണ്ടുകൊണ്ട് ഗോഷ്ടികൾ കാണിച്ചു.
“പിന്നെ ഒരു മയക്കം… നിന്നെ കോളേജിൽ ആക്കണ്ടെടി പെണ്ണെ… ഇപ്പോത്തന്നെ 10 ആവറായി… സീറ്റ് ബെൽറ്റ് ഇട്ടേ… ക്ലാസ്സിൽ കേറണ്ടതല്ലേ…?”
അമ്മുനെ കോളേജിൽ ആകുവാനുള്ള കാര്യം ഓർത്ത് ഞാൻ പറഞ്ഞുകൊണ്ട് വണ്ടി എടുക്കാൻ തുടങ്ങി… വണ്ടി സ്റ്റാർട്ട് ചെയ്തു…
അമ്മു സീറ്റ് ബെൽറ്റ് ഇട്ടു…
“അതിനാരാ ഇന്ന് ക്ലാസിൽ കേറുന്നേ… ഹും…”
ക്ലാസ്സിൽ പോയിട്ട് കോളേജിൻ്റെ അടുത്ത് പോലും പോകാൻ ഭാവം ഇല്ലാതെ അമ്മു പറഞ്ഞു…ലേശം ജാഡയോടെ…
“അല്ല… ക്ലാസ്സിൽ കേറാതെ അപ്പൊ എന്താ മോളുടെ പ്ലാൻ… വല്ല ചുറ്റിക്കളിയും ഉണ്ടോ… ഏഹ്…?”
ഞാൻ അവളുടെ ലക്ഷ്യം മനസ്സിലാവാതെ ചോദിച്ചു…
“ആദ്യം കോളേജിലേക്ക് പോട്ടെ.. എനിക്ക് ഒരാളെ കാണാൻ ഉണ്ട്.. എന്നിട്ട് പറയാ…പോട്ടെ പോട്ടെ… ഡ്രൈവർ വണ്ടി വിടൂ….”
അമ്മു ഒന്ന് ഞെളിഞ്ഞ് ലേശം ഗമയിൽ ഒരു മുതലാളിച്ചി ഡ്രൈവറോട് എന്നപോലെ കൈകൊണ്ട് നേരെ ആക്ഷൻ ഇട്ടുകൊണ്ട് പറഞ്ഞു.

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….