അതിന് ശേഷവും മുൻപും അവൾ ഓരോന്ന് ഒപ്പിച്ചാലും ഞാൻ അവളെ വഴക്ക് പറയാനോ തല്ലാനോ നിന്നിട്ടില്ല… അതിൻ്റെ അഹങ്കാരവും ചെറുതായിട്ട് ഉണ്ട് പെണ്ണിന്… ഇടയ്ക്ക് മനഃപൂർവം ഓരോന്ന് ഒപ്പിക്കും… എന്നിട്ട് ഇളിച്ച് നിക്കും… ഞാൻ ഒന്നും പറയില്ലല്ലോ…. അതിൻ്റെയാ….
…………..
അല്ലേലും ഈ പാവം കുഞ്ഞിയക്ഷിയെ ആർക്കെങ്കിലും തല്ലാൻ തോന്നുമോ…?
ഞാൻ വണ്ടി കോളേജിലേക്ക് എടുത്തു… അവൾ ഇങ്ങനെ FM – ൽ പാടുന്ന ഗാനങ്ങൾക്കൊപ്പം. ചെറുതായി മൂളിക്കൊണ്ട് ഇരുന്നു… അമ്മു അത്യാവശ്യം പാട്ടൊക്കെ പാടും..ചെറുപ്പത്തിൽ പാട്ടൊക്കെ പഠിക്കാൻ പോയിട്ടുണ്ട്.. പിന്നെ എൻ്റെ കൂടെ കളിക്കാൻ സമയം കിട്ടാത്തതുകൊണ്ട് കക്ഷി ആ പരിപാടി അങ്ങ് നിർത്തി…. എന്നാലും അസോസിയേഷൻ നടത്തുന്ന വാർഷിക പരിപാടികളിൽ പാട്ടൊക്കെ പാടാറുണ്ട്. അവിടെ അത്യാവശ്യം ഫാൻബേസും ഉണ്ട് അവൾടെ പാട്ടിന്…
കോളേജ് എത്തി…ഞാൻ വണ്ടി മെല്ലെ അകത്തേക്ക് കയറ്റി… സെക്യൂരിറ്റി ചേട്ടനെ എനിക്ക് അത്യാവശ്യം പരിചയം ഉണ്ട്… ഈ കോളേജിൽ ആണ് ഞാൻ ഡിഗ്രി എടുത്തത്… പിന്നെ പുറത്തും വച്ചും പുള്ളിയെ പരിചയം ഉണ്ട്. ഡാഡി വഴിയാണെന്ന് മാത്രം… അതുകൊണ്ട് ഒരു ചിരിയിലൂടെ പുള്ളി പൊയ്ക്കോളാൻ പറഞ്ഞു…
മൊത്തം പല നിറത്തിലുള്ള കിളികളുടെ മേളം… ഒപ്പം കുറേ ആൺകുയിലുകളും അവിടെ ഇവിടെയുമായി പാറി നടക്കുന്നു… ഇപ്പോഴത്തെ പിള്ളേര് കൊള്ളാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് വണ്ടി പാർക്ക് ചെയ്തു. പഴയ കലാലയഭംഗി ഒരിക്കൽകൂടി ആസ്വദിക്കാം എന്ന് കരുതി.അമ്മുനെ ഒന്ന് നോക്കിക്കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയ നേരം… പെട്ടെന്ന്…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….