“അതേ… ജിത്തേട്ടാ… എന്നെ ഒരു ചെക്കൻ ഇഷ്ടാണ് എന്നൊക്കെ പറഞ്ഞു പ്രൊപ്പോസ് ചെയ്തു എന്ന് പറഞ്ഞില്ലേ… ല്ലേ… അവനോട് ഞാൻ കുറേ പറഞ്ഞു ഇഷ്ടല്ലന്നു… പക്ഷേ അവൻ ആണേൽ കേൾക്കുന്നില്ല… അവസാനം ഞാൻ പറഞ്ഞു എനിക്ക് ഒരാളെ ഇഷ്ടാണെന്നും.. ആള് എൻ്റെ മുറച്ചെറുക്കൻ ആണെന്നും.. കെട്ടാണെങ്കില് ആ ആളെ മാത്രം കേട്ടോളു എന്നൊക്കെ പറഞ്ഞു…”
എൻ്റെ കിളി പാറി…ഇവൾ ഇതെന്തൊക്കെയാ പറയുന്നേ… ഇനി ഇവൾ അവനോട് കാര്യമായിട്ട് പറഞ്ഞതാണോ… എൻ്റെ മനസ്സാകെ കുഴയാൻ തുടങ്ങി… ഇങ്ങനെ ഒരു ചെക്കൻ പുറകെ നടക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്… പക്ഷേ ഇപ്പോ പറഞ്ഞത് ഇപ്പോഴാണ് ഞാൻ അറിയുന്നത്… സാധാരണ എന്തുണ്ടേലും അവൾ പറയുന്നതാ… പക്ഷേ ഇതെന്താവോ പറയാഞ്ഞേ… അറിയില്ല
“എന്നിട്ട്…. എന്താ ഇപ്പൊ…”
ഞാൻ അമ്മുൻ്റെ പ്ലാൻ മൊത്തം അറിയുവാൻ വേണ്ടി ചോദിച്ചു…
“പക്ഷേ അവൻ പറഞ്ഞു നീ ചുമ്മാ ഓരോന്ന് പറഞ്ഞു എന്നെ ഒഴിവാക്കാൻ നോക്കണ്ട… എനിക്ക് നിന്നെ ഇഷ്ടം ആണെന്നൊക്കെ വീണ്ടും പറഞ്ഞു…..അപ്പൊ എന്താന്നു വെച്ചാല് ആ ചെക്കൻ ആണ് അവിടെ നിക്കുന്നെ.. പേര് നവിൻ… ഈ നിക്കുന്നതാ എൻ്റെ ഫ്രെണ്ട്സ്. നവ്യ, സിയ….. അപ്പൊ”
ലേശം മാറി ഒരു മരത്തിനടുത്തായി നിൽക്കുന്ന ഒരുത്തനെ ചൂണ്ടി കാണിച്ചുകൊണ്ട് അമ്മു പറഞ്ഞു… ശേഷം ഞങ്ങളുടെ കാറിൻ്റെ അടുത്ത് നിൽക്കുന്ന അമ്മുൻ്റെ ഫ്രണ്ട്സ് ആയ രണ്ടവളുമ്മാരെ കാണിച്ചു പറഞ്ഞ് നിർത്തി….
“ശരി…ഇനി ഞാൻ എന്താ ചെയ്യണ്ടേ…?”
ഞാൻ സംശയത്തോടെ ചോദിച്ചു…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….