ഞാൻ അവളെ ഒന്നു കണ്ണുരുട്ടിക്കൊണ്ട് ഇടതുകൈ എടുത്ത് അമ്മുൻ്റെ ഷോൾഡറിന് താഴേക്കൂടി മെല്ലെ ചുറ്റിപ്പിടിച്ചുകൊണ്ട് നടന്നു…
ഇപ്പോ അമ്മു ലേശം ഉഷാറായ പോലെ ആയി… ഞാൻ മനസ്സിൽ പറഞ്ഞു ഇതൊന്നും അത്ര നല്ലതല്ല…
ഞങ്ങൾ അമ്മുൻ്റെ ഫ്രണ്ട്‌സിൻ്റെ അടുത്ത് എത്തി… അവരെ കണ്ടതും
അമ്മു എന്നെ പരിചയപ്പെടുത്താൻ തുടങ്ങിയതും… അപ്പൊൾ തന്നെ പിള്ളേര് രണ്ടും “ശ്രുതിടെ ജിത്തേട്ടൻ അല്ലെ” എന്ന് ഒരേ സ്വരത്തിൽ ചോദിച്ചു…
ഞാൻ അതേ എന്ന് മൂളി…
ഞാൻ അത്രയ്ക്ക് ഫേമസ് ആയോ… അവരുടെ ചോദ്യം കേട്ട ഞാൻ എന്നോട് തന്നെ ചോദിച്ചു…
“ചേട്ടനെ കുറിച്ച് ശ്രുതി എപ്പോഴും പറയാറുണ്ട്.. ഞങ്ങൾക്ക് എല്ലാം അറിയാ… ശ്രുതി ഞങ്ങളോട് എല്ലാം പറയാറുണ്ട്… ”
എനിക്ക് ചെറിയ ചമ്മൽ വന്നു… പക്ഷേ അവർ തുടർന്നുകൊണ്ടേയിരുന്നു…
“എൻ്റെ ജിത്തേട്ടൻ അങ്ങനെയാണ് ഇങ്ങനെയാണ് എന്നെ ഭയങ്കര ഇഷ്ടാണ്… എനിക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിത്തരും എന്നൊക്കെ കുറേ പറയാറുണ്ട്… മാത്രമല്ല കോളേജിന്നു ടൂർ പോരുന്നുണ്ടൊന്ന് ചോദിച്ചപ്പോ ഇവള് പറഞ്ഞത് എൻ്റെ ജിത്തേട്ടൻ്റെ കൂടെ ഞാൻ വേറെ സ്ഥലത്ത് പൊയ്ക്കോളാം എന്നാണ്… ”
എൻ്റെ ആറ്റുകാൽ അമ്മച്ചി… നാറ്റിച്ചു… ഈ പെണ്ണിനെക്കൊണ്ട് തോറ്റല്ലോ…
അമ്മു എല്ലാം കേട്ട് പല്ലിളിച്ച് എന്നെ നോക്കി ചേർന്ന് നിൽക്കുന്നുണ്ട്… ഞാൻ അവളെ നോക്കി തരാട്ടാ എന്ന് പറഞ്ഞു തല അനക്കി…
ഞാൻ ആകെ വിളറി വിയർക്കാൻ തുടങ്ങി… അല്ലെങ്കിൽ തന്നെ പെൺപിള്ളേരോട് കേറി മുട്ടാൻ സ്‌കിൽ കുറവുള്ള ആളാണ് ഞാൻ… കൂട്ടത്തിൽ അമ്മുവിൻ്റെ കഥകൾ കൂടി ആയപ്പോ പൂർത്തിയായി…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….