ഡിഗ്രി സെക്കൻഡ് ഇയറിൽ വച്ച് ഒരുത്തിയോട് ചെറിയ ഇഷ്ടം ഉണ്ടായിരുന്നു… അത് അവളോട് പറഞ്ഞപ്പോ ഓൺ ദി സ്പോട്ടിൽ അവൾ റിജെക്റ്റ് ചെയ്തു… അതെപ്പിന്നെ ആരോടും അങ്ങനെ ഇഷ്ടം തോന്നിട്ടില്ല… അമ്മുനോട് ഒഴിച്ച്… അത് എന്ത് തരത്തിലുള്ള ഇഷ്ടം ആയിരുന്നു എന്നത് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല…. ശെ ശെ… മാറ്ററിൽ നിന്ന് പോയി…
ഞങൾ ഓരോന്ന് സംസാരിച്ചു ഇന്നത്തെ പരിപാടിയെ കുറിച്ച് ഒക്കെ… അമ്മു ക്ലാസ്സിൽ എങ്ങനെയാ എന്ന് ചോദിച്ചപ്പോ ടീച്ചർമാർക്കൊക്കെ നല്ല ഇഷ്ടം ആണ് ഇവളെ എന്ന് പറഞ്ഞു…അത് എനിക്ക് അറിയാവുന്ന കാര്യം ആണ്… അത്യാവശ്യം മാർക്കൊക്കെ ഒരു 80% ഇൽ കൂടുതൽ ഇപ്പോ വാങ്ങാറുണ്ട്… എന്നാലും ഞാൻ ചുമ്മാ ചോദിച്ചു…
അങ്ങനെ നമ്മുടെ കഥാപാത്രം ഇങ്ങെത്തി… ആ പയ്യൻ… നവിൻ… അമ്മു എന്നോട് ഒന്നൂടെ ചേർന്ന് നിന്നു….
“ഹായ് ശ്രുതി… ഞാൻ പറഞ്ഞ കാര്യം എന്തായി… എന്തേലും തീരുമാനം ആയോ….”
അമ്മുനോടായി നവിൻ ചോദിച്ചു… ഇടയ്ക്ക് അവൻ എന്നെ നോക്കുന്നുണ്ട്… എനിക്കും ഇവനെ എവിടെയോ കണ്ട് നല്ല പരിചയം…
“നവിനെ ഞാൻ പറഞ്ഞതല്ലേ എനിക്ക് വേറെ ഒരാളെ ഇഷ്ടണെന്നും കെട്ടാണെങ്കിൽ ആളെ തന്നെ കേട്ടോളു എന്നും…”
അമ്മു ചെറിയ ദേഷ്യത്തിൽ ഒരു കൂസലും ഇല്ലാതെ പറഞ്ഞു.. ഇവൾക്കിത്ര ധൈര്യമോ… എന്തായാലും പ്ലാൻ മനസ്സിലായി…
“ഇനി നിനക്ക് കണ്ടാലേ പറ്റൂ എന്നുണ്ടെങ്കിൽ ദാ കണ്ടോ… ഇതാണ് ആള്… പേര് അജിത്ത്. ഇവിടെ മുൻപ് ഡിഗ്രിക്ക് പഠിച്ചിരുന്നതാ…ഇത് എൻ്റെ മുറച്ചെറുക്കാനും ആണ് ഞങ്ങൾ തമ്മില് കുറെ നാൾ ആയി ഇഷ്ടത്തിലും ആണ്… മതിയോ… “

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….