അതുകൂടെ കേട്ടതും ചെക്കൻ എന്നെ ചെറിയ ഭയത്തോടെ നോക്കി… എന്നിട്ട്…
“സോറി… ചേട്ടാ ഞാൻ…ഞാൻ… അറിയാതെ ശ്രുതിയെ ഇഷ്ടപ്പെട്ടുപോയി… ഞാൻ എൻ്റെ ഇഷ്ടം പറഞ്ഞപ്പോ എന്നെ ഒഴിവാക്കാൻ വേണ്ടിയാ ചേട്ടനെക്കുറിച്ച് പറഞ്ഞത് എന്ന് കരുതി… അതാ.. സോറി ചേട്ടാ… ഇനി ഇവളെ ഞാൻ ശല്യം ചെയ്യില്ല…”
ഒരു പാവം പയ്യൻ… അവൻ ലേശം ഭയത്തോടെ എന്നോട് വിക്കി പറഞ്ഞു…
“ഓ.. അത് കുഴപ്പമില്ലട… ഈ പ്രായത്തിൽ അങ്ങനെ ഒക്കെ എല്ലാവർക്കും ആരോടെങ്കിലും തോന്നും.. സാരമില്ല… പിന്നെ ഇവളെ ഇനി ശല്യം ചെയ്ത് ചുമ്മാ സമയം കളയരുത് ട്ടോ… ഉള്ള സമയം നല്ലോണം പഠിച്ച് പാസ്സാകൻ നോക്ക്…”
അവൻ ഞാൻ പറയുന്നത് ഒരു ബഹുമാനത്തോടെ കേട്ടുകൊണ്ട് തലയാട്ടി…
കണ്ടുപരിചയം തോന്നിയതുകൊണ്ട് അവനെ കുറിച്ച് ഞാൻ ഓരോന്ന് ചോദിച്ചു… അവൻ എന്നോടും ഓരോന്നും ചോദിച്ചു… അവസാനം ജിഷ്ണു എന്ന ഒരാളെ അറിയുമോ എന്ന് ചോദിച്ചു.. ഞാൻ അറിയാം എന്ന് പറഞ്ഞു…
“ഓ… ചേട്ടനെ എനിക്ക് അറിയാം… എൻ്റെ ചേട്ടൻ ചേട്ടൻ്റെ ഒപ്പം ഇവിടുത്തെ ഫുട്ബോൾ ടീമിൽ കളിച്ചിട്ടുണ്ട്..ചേട്ടൻ്റെ കൂടെ ചേട്ടൻ നിൽക്കുന്ന ഫോട്ടോയും കണ്ടിട്ടുണ്ട്… നിങ്ങൾടെ ബാച്ചിൻ്റെ കാര്യം ഒക്കെ കോച്ചും പറയാറുണ്ട്… നിങ്ങളായിരുന്നു ഈ കോളേജിലെ അവസാനത്തെ യൂണിവേഴ്സിറ്റി ചാമ്പ്യൻസ് എന്ന്… ഞാൻ ഇപ്പോ കോളേജ് ടീമിൽ കളിക്കുന്നുണ്ട്… ”
ശരിയാണ്… ഇവിടെ ഡിഗ്രിക്ക് പഠിച്ചിരുന്നപ്പോ ഫൈനൽ ഇയറിൽ ഞങൾ MG യൂണിവേഴ്‌സിറ്റി ചാമ്പ്യൻസ്… എന്നെക്കാൾ നന്നായി കളിക്കുന്ന നല്ല പ്ലെയർസ് ഉണ്ടായിരുന്നിട്ടോ ടീമിൽ ഞാനും അത്യാവശ്യം കളിക്കുമായിരുന്നു… അതിലെ ജിഷ്ണു എന്ന ഒരുത്തൻ്റെ അനിയൻ ആണ് ഇവൻ…വെറുതെ അല്ല ചെറിയ പരിചയം തോന്നിയത്…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….