പിന്നെ ഞാനും നവിനും കുറച്ച് നേരം സംസാരിച്ചു.. കളിയെക്കുറിച്ചുള്ള ഞങ്ങളുടെ സംസാരം കണ്ട് അമ്മുൻ്റെ ഫ്രണ്ട്സ് മെല്ലെ വലിഞ്ഞു…
ഒരു പാവം പയ്യൻ ആണ് നവിൻ… അമ്മൂസിൻ്റെ ലുക്കും കുറുമ്പും പെരുമാറ്റവും കണ്ട് ആരാധന മൂത്തതാണ് അവന്… കുറെ പിന്നാലെ നടന്നു ശല്യം ചെയ്തതിന് വീണ്ടും അവൻ സോറിയും പറഞ്ഞു… പോകുമ്പോൾ കോച്ചിനെ കണ്ട് പോകാമെന്നും പറഞ്ഞു…
അങ്ങനെ കോച്ചിനെ കണ്ട് പരിചയം പുതുക്കി.. കുറച്ച് നേരം സംസാരിച്ചു… പുള്ളിക്ക് സന്തോഷായി…
ഇറങ്ങുമ്പോൾ ഞാൻ നവിനോട് പറഞ്ഞു ഈ പ്രാവശ്യം കപ്പ് അടിക്കാൻ… അവൻ ശ്രമിക്കാം ചേട്ടാ, കളി കാണാൻ വരണം എന്നൊക്കെ പറഞ്ഞു… ജിഷ്ണുവിനെ അന്വേഷിച്ചെന്ന് പറഞ്ഞേക്ക് എന്നും പറഞ്ഞു ഞങൾ വണ്ടിയുടെ അടുത്തേക്ക് നടന്നു… എല്ലാം കഴിഞ്ഞ് സമയം 11:30 ആയി… ഇതിനിടയ്ക്ക് അമ്മ രണ്ട് തവണ വിളിച്ചു… ഇപ്പോ എത്താം എന്ന സ്ഥിരം ഡയലോഗ് കാച്ചി…
ഇന്നത്തെ സംഭവത്തെ കുറിച്ച് വിശദമായി വീട്ടിൽ ചെന്നിട്ട് ചോദിക്കാം എന്ന് തീരുമാനിച്ചു.
“അമ്മൂസെ അപ്പൊ ഞാൻ ഇറങ്ങാണേ… ഏട്ടൻ ഈവനിംഗ് വരാട്ടോ….”
കുഞ്ഞിപ്പിള്ളേരെ നഴ്സറിയിൽ ആക്കി യാത്ര പറയുന്ന പോലെ അമ്മുനോട് പറഞ്ഞ് ഞാൻ വണ്ടിയിൽ കയറി… കയറിയ പാടെ അമ്മു അപ്പുറത്തെ ഡോർ തുറന്ന് കയറി സീറ്റിൽ ഇരുന്നു…
“നീ എങ്ങോട്ടാ… പോയി ക്ലാസ്സിൽ കേറടി കൊരങ്ങി…”
ഞാൻ അമ്മുൻ്റെ ചെവിക്ക് പിടിക്കാനായി കൈ നീട്ടിക്കൊണ്ട് പറഞ്ഞു… അവസാനം പിടുത്തം കിട്ടി…
“ഇസ്… ഏട്ടാ… വിട്…. ഇന്ന് ക്ലാസിക്കേറിയില്ലേലും പ്രശ്നം ഇല്ല… പ്ലീസ്… ഞാൻ കൂടി വന്നോട്ടെ…. പ്ലീസ് ജിത്തേട്ടാ… പ്ലീസ്…”

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….