അമ്മ അമ്മുനെ പതിയെ ചേർത്ത് പിടിച്ചു പറഞ്ഞു. അമ്മുന് ആശ്വാസമായി എന്ന് തോന്നുന്നു.
അവളെ ഒട്ടും വേദനിപ്പിക്കാതെ എല്ലാം എനിക്ക് വെച്ച് അമ്മുനെ ആശ്വസിപ്പിക്കുന്നത് കണ്ടിട്ട് എനിക്ക് അങ്ങ് പൊളിഞ്ഞു. അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ…
“അതെന്ത് വർത്താനം ആണ് അമ്മ. അവളല്ലേ അഴുക്കാക്കിയത്. അവളെ ഒന്നും പറയാതെ എല്ലാം എൻ്റെ തലേൽ കൊണ്ടിടുന്നെ….”
ഞാൻ പ്രതികരിച്ചു. അമ്മു എന്നെ തുറിച്ച് നോക്കുന്നുണ്ട്.
“അത് അമ്മുന് അറിയാതെ… അതിൻ്റെ പിണക്കം മാറിപ്പോ അറിയാതെ പറ്റിയതല്ലേ…? അല്ലേ മോളെ…?”
അമ്മ എനിക്ക് മറുപടി തന്നിട്ട് അമ്മുനെ നോക്കി തലയാട്ടി ചോദിച്ചു. അമ്മു അതിനു യാന്ത്രികമായി മെല്ലെ ചിരിച്ചുകൊണ്ട് മൂളി.
“എൻ്റെ കൊച്ച് നല്ല വൃത്തി ഉള്ള കൂട്ടത്തിലാ.. നിന്നേം എൻ്റെ കെട്ടിയോനേം പോലെ അല്ല…. ”
അമ്മ വീണ്ടും അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. അവൾ ഒരു പൂച്ചക്കുട്ടിയെ പോലെ ചേർന്ന് നിന്നു.
” ഔ… എന്താ സ്നേഹം.. രണ്ടിൻ്റെം വായിന്നു തേൻ ഒലിക്കുന്നു… അയ്യാ.. സ്വന്തം മോനെ പറയാൻ എന്താ നാക്ക്… അച്ചൻ വരട്ടെ ഞാൻ ബാക്കി പറഞ്ഞോളാം…”
ഞാൻ വീണ്ടും പ്രതികരിച്ചു. അമ്മക്ക് ചെറിയ ഭീഷണി മുഴക്കി.
“ഒന്ന് പോടാ ചെറുക്ക.. അത് അങ്ങേർക്കും അറിയാവുന്ന കാര്യം ആണ്.. നീ ധൈര്യമായി പറഞ്ഞോ…”
അമ്മ എന്നോടായി പറഞ്ഞു.
“ആ നല്ല ബെസ്റ്റ് ഭാര്യ… കൊള്ളാം…”
ഞാൻ അമ്മയെ കളിയാക്കി.
“ഓ ഞാൻ സഹിച്ചു. നീ കൊച്ചിനേം കൊണ്ട് പോകാൻ നോക്ക്… അല്ലാ നീ എന്തിനാ രാവിലെ കൊച്ചിനെ വഴക്ക് പറഞ്ഞേ… അത് പറഞ്ഞില്ലല്ലോ രണ്ടാളും”

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….