അമ്മു എൻ്റെ കൈ വിടിച്ചുകൊണ്ട് കിടന്ന് കെഞ്ചി… ഒപ്പം മുഖത്തെ സ്ഥിരം എക്സ്പ്രെഷൻസും…
ഞാൻ അവളെ ഒന്നു ഇരുത്തി നോക്കി….
“പ്ലീസ് … നല്ല ഏട്ടനല്ലേ… എൻ്റെ പുന്നാര ഏട്ടനല്ലേ… പ്ലീസ്… ഞാനിനി ഏട്ടൻ പറയുന്നത് എല്ലാം കേൾക്കാം… പ്ലീസ്… കുറെ നാളായില്ലേ ഏട്ടൻ്റെ കൂടെ പുറത്തൊക്കെ കറങ്ങിട്ട്….. പ്ലീസ് ജിത്തേട്ടാ…. ”
മിഠായിക്ക് വേണ്ടി കെഞ്ചുന്ന കുഞ്ഞിപ്പിള്ളേരെ പോലെയുള്ള ഭാവത്തോടെ അമ്മൂസ് എന്നോട് യാചിച്ചു… ഒപ്പം എൻ്റെ മുടിയിലും മുഖത്തും തലോടിക്കൊണ്ടിരുന്നു…
“അപ്പൊ കഴിഞ്ഞ ആഴ്ച നമ്മൾ എല്ലാരും കൂടി സിനിമക്ക് ഒക്കെ പോയത് മറന്നാ നീ..”
നല്ല സിനിമ വരുമ്പോൾ വീക്കെൻഡിൽ കാണാൻ പോകും. ലുലു, അല്ലേൽ ഓബ്രോണിൽ ആവും പോവുക. പിന്നെ ഫുഡ് ഒക്കെ കഴിച്ചു, എന്തേലും ചെറിയ പർച്ചേസ് ചെയ്തു, ലേശം കറങ്ങി രാത്രി ആവും തിരിച്ചെത്താൻ. എൻ്റെ വാലായി അമ്മുവും നന്ദുട്ടനും ഉണ്ടാവും. രണ്ടെണ്ണം കൂടി തല്ലിട്ട് അവസാനം എൻ്റടുത്ത് വരും. നന്ദു ചെറുതായതുകൊണ്ട് ഞാൻ അവൻ്റെ ഒപ്പാണ് നിക്കാറ്. അതുകൊണ്ട് അമ്മു സാധാരണ ഉള്ള പിണക്കം കാണിക്കും പിന്നെ ഞാൻ പിന്നാലെ ചെന്ന് സമാധാനിപ്പിക്കണം. ഇതാണ് അജണ്ട. ഞാൻ മുന്നേ പറഞ്ഞത് പോലെ ആ നിമിഷങ്ങൾ ആസ്വദിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാണ്… ഇപ്പോളാണെങ്കില് അങ്ങനത്തെ നിമിഷങ്ങൾ ഉണ്ടാവാൻ അത് ഞാൻ ഒരുപാട് ആഗ്രഹിച്ച് പോകുന്നു. അറിയാതെ…
“അത്.. എല്ലാരും ഒരുമിച്ചല്ലേ പോയെ… ഏട്ടൻ്റെ കൂടെ മാത്രം പോയിട്ട് കുറെ ആയില്ലേ… പ്ലീസ് ജിത്തേട്ടാ… പ്ലീസ്… പ്ലീസ്… പ്ലീസ്….”

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….