ഞാൻ അവൾക്ക് വഴങ്ങിക്കൊടുക്കുവാൻ വിരലുകൊണ്ട് എൻ്റെ കയ്യിൽ ഞൊണ്ടിക്കൊണ്ട് അമ്മു പറഞ്ഞു.
“അതൊക്കെ ശരി തന്നെ… പക്ഷേ ക്ലാസ് കളിഞ്ഞിട്ടുള്ള ഒരു പരിപാടിയും വേണ്ട മോളൂ… ”
ഞാൻ പൂർണമായും എതിർത്തുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു… അമ്മു എന്നെ നോക്കി പതിയെ പ്ലീസ് പ്ലീസ് എന്ന് വാ കൊണ്ട് ശബ്ദമില്ലാതെ പറയുന്നുണ്ട്… ഞാൻ അമ്മുൻ്റെ മുഖത്തേക്ക് ഗൗരവമായി നോക്കി.
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അമ്മുൻ്റെ മുഖം പൂത്തിരി പോലെ തെളിഞ്ഞു വന്നു. ഒപ്പം കള്ള ലക്ഷണവും…
ഞാൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി ഇരുന്നു…
“എന്നെ കൊണ്ടോയില്ലെങ്കിൽ ഞാൻ വല്യമ്മയോട് രാവിലത്തെ വഴക്കിൻ്റെ കാരണം പറഞ്ഞുകൊടുക്കും…”
അമ്മു എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന് പോലെ പറഞ്ഞുകൊണ്ട് ചുണ്ട് ചുരുക്കിപ്പിടിച്ചു നാക്ക് പുറത്തിട്ട് പുരികം പൊക്കി പിള്ളേരെ പോലെ തല കുലുക്കി കാണിച്ചു..
ആദ്യം എനിക്ക് എന്താന്നു കത്തിയില്ല… പിന്നീട് ആലോചിച്ചപ്പോ … ഓ മൈ ഗോഡ്… അവൾ ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചിരിക്കുന്നു… മൂൻസിയല്ലോ നാഥാ…
“നീ പറഞ്ഞോ.. അതിനിപ്പോ എന്താ…”
പറഞാൽ പണി പാളും … എന്നാലും കോൺഫിഡൻസ് വിടാതെ ഞാൻ തിരിച്ചടിച്ചു… എങ്ങാനും അമ്മു പിൻവലിഞ്ഞാലോ…. വേറെ ഒന്നുമല്ല ക്ലാസ് കളഞ്ഞുള്ള പരിപാടി എനിക്ക് ഇഷ്ടമല്ല. എങ്ങാനും സമ്മതിച്ചാൽ അവൾക്ക് അതൊരു ശീലമാവും… അതുകൊണ്ട് വളരെ അപൂർവ്വമായേ ഞാൻ അമ്മുനെ കോളേജിൽ കൊണ്ടാക്കാറൊള്ളൂ.. പിന്നെ ഞാൻ പകൽ സമയത്ത് അധികം ഫ്രീ ആയിരിക്കില്ല. ഇപ്പോ MBA യും ഒരു അഡ്വാൻസ്ഡ് കോഴ്സും കഴിഞ്ഞ് ഇരിക്കാണ്…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….