“ഞാൻ പറയുവേ…”
അമ്മു കോൺഫിഡൻസ് കണ്ടിട്ടാവം… എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഒന്നൂടെ ഭീഷണി മുഴക്കി…
ഞാൻ പറഞ്ഞോളാൻ പറഞ്ഞു തല ആട്ടി… പറഞ്ഞാലും ഒരു തേങ്ങയും ഇല്ല എന്ന പോലെ…
“ശരി… എന്നാ ഇപ്പോ തന്നെ വല്യമ്മയോട് പറയാ… അതാവുമ്പോൾ ജിത്തേട്ടൻ വീട്ടിലെത്തുമ്പോഴേക്കും എല്ലാരും അറിഞ്ഞോളും…”
അമ്മു എൻ്റെ കോൺഫിഡൻസ് ലെവൽ മനസ്സിലാക്കിയോണം പറഞ്ഞുകൊണ്ട് അവളുടെ ഫോൺ എടുത്ത് വിളിക്കാൻ തുടങ്ങി… ഞാൻ ആദ്യം കാര്യാക്കിയില്ല അവൾ കട്ടാക്കും എന്നാണ് ധരിച്ചത്.. എന്നാല് കാൾ കണക്ട് ആയി… അപ്പുറത്ത് നിന്ന് ഹലോ എന്ന് അമ്മയുടെ ശബ്ദം…
ഞാൻ അമ്മുൻ്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറച്ചു..
“അമ്മേ മീൻ ഏതാ വാങ്ങണ്ടേ…”
വായിൽ ആദ്യം വന്നത് എടുത്തടിച്ചു ചോദിച്ചു…
“നീ എന്തേലും വാങ്ങിക്കൊണ്ട് പെട്ടെന്ന് വാ ജിത്തു… എനിക്കിവിടെ കുറേ പണി ഉണ്ട്.. ഞാൻ എത്ര തവണ പറഞ്ഞതാ…”
അത്രേം പറഞ്ഞുകൊണ്ട് ഫോൺ കട്ടാക്കി…
അമ്മ വീട്ടിൽ തുടക്കലും അടിക്കലും ഒക്കെ ആയിരിക്കും… അതിനിടയിൽ വിളിച്ചാൽ കലിപ്പ് ആവും…
ശേഷം ഞാൻ അമ്മുനെ നോക്കി… ആൾ എന്നെ നോക്കി ചിരിച്ച് ഇരിപ്പുണ്ട്.. കൈ ചൂണ്ടി ഇപ്പോ എങ്ങനുണ്ട് എന്ന് പറഞ്ഞു കളിയാക്കി…
“എടി… ദുഷ്ടത്തി നന്ദി വേണമേടി നന്ദി… നിന്നെ ഒരുപാട് സ്നേഹിക്കുന്ന എന്നോട് ഇങ്ങനെ ചെയ്താൽ നിനക്ക് പാപം കിട്ടും…വഞ്ചകി… ബെൽറ്റ് ഇട് കൊരങ്ങി….”
ഞാൻ ദയനീയമായി പറഞ്ഞു… അതുകണ്ട് അമ്മു പൊട്ടിച്ചിരിച്ചു…
“ഹി ഹീ… ഹി ഹീ….”

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….