അമ്മു ചിരി നിർത്തുന്നില്ല… അവളുടെ ഭംഗിയേറിയ കുസൃതി ചിരി കണ്ടിട്ട് ഞാൻ അറിയാതെ ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ട് എടുത്തു…
“എൻ്റെ ചക്കര ജിത്തേട്ടൻ… ഉമ്മാ…”
അമ്മു ഗിയറിൽ ഇരുന്ന എൻ്റെ കൈയിൽ പിടിച്ച് അമർത്തി മുത്തി… എന്നിട്ട് സീറ്റ് ബെൽറ്റ് ഇട്ടു.. കള്ളച്ചിരിയോടെ… നേരെ ഇരുന്നു
“മതി നിർത്തിക്കോ നിൻ്റെ കൊഞ്ചൽ…. ഏത് നേരത്താവോ ഈശ്വരാ… ആ സ്വപ്നം കാണാൻ തോന്നിയത്…”
അമ്മുവിൻ്റെ ബ്ലാക്ക്മെയ്ലിങ് ഓർത്ത് ഞാൻ തലയിൽ കൈ വെച്ച് പറഞ്ഞു…
വണ്ടി മുന്നോട്ട് പോയിക്കൊണ്ടിരുന്നു… അമ്മുൻ്റെ കലപില ശബ്ദം വണ്ടിയിൽ FM-നോടൊപ്പം മുഴങ്ങിക്കൊണ്ടിരുന്നു….
കടയിൽ നിന്ന് കുറച്ച് മീനും വാങ്ങി നേരെ ഫ്ലാറ്റിലേക്ക് വിട്ടു… വണ്ടിയും പാർക്ക് ചെയ്ത് നടക്കുമ്പോൾ ഞാൻ പെട്ടെന്ന് ഒരു കാര്യം ഓർത്തു…
“നീ എന്തിനാ അമ്മൂസേ ആ പാവം പയ്യനോട് അങ്ങനെയൊക്കെ പറഞ്ഞത്…. അവൻ എന്ത് കരുതിക്കാണും…”
ഞാൻ അമ്മുനോട് നവിനിൻ്റെ കാര്യം ചോദിച്ചു.
“എന്ത് കരുതാൻ… അവൻ പാവം ആയതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്തേ അല്ലേൽ എന്നേ ഞാൻ ഒരെണ്ണം കൊടുത്തേനെ…”
അമ്മുൻ്റെ വർത്താനം കേട്ട് എനിക്ക് ചിരി വന്നു…
“ഓ.. പിന്നെ നീയോ… ഒന്ന് പോയെ അമ്മുസേ…”
ഇവൾ ചിലപ്പോ ഇതിനപ്പുറം ചെയ്യാൻ ചാൻസ് ഉണ്ട്. എന്നാലും ഞാൻ അമ്മുനെ ഒന്നിളക്കാൻ വേണ്ടി പറഞ്ഞു…
“അതേ… അമ്മൂസ് തന്നെയാ… അവന് എത്ര പറഞ്ഞാലും മനസ്സിലാകെല്ലാന്ന് വെച്ചാ എന്താ ചെയ്യാ… വീണ്ടും പിന്നാലെ വരും.. അവസാനം പ്രിൻസിപ്പലിന് കംപ്ലൈൻ്റ് കൊടുക്കാന്ന് വിചാരിച്ചതാ… പിന്നെ ഒരു പാവം ആയതുകൊണ്ട് ഏട്ടനെ വെച്ച് ഒന്ന് വിരട്ടാന്നു വെച്ച്… അപ്പൊ വിരട്ടുന്നേന് പകരം എട്ടനാണേൽ അവനുമായി നല്ല വർത്താനം… മുൻപ് കോളേജിലെ വല്യ കളിക്കാരൻ ആണ് ചേട്ടൻ എന്ന് അറിഞ്ഞപ്പോ അവന് ഭയങ്കര ബഹുമാനവും… എന്തായാലും സോറി പറഞ്ഞു… ഇനി ശല്യം ഉണ്ടാവില്ലല്ലോ.. സമാധാനം…”

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….