അമ്മുൻ്റെ കഥന കഥകൾ അമ്മു പറഞ്ഞു തീർത്തു.
“അല്ല.. അപ്പൊ നീ ഇത്രയൊക്കെ നടന്നത് മുന്നേ എന്നോട് പറയാഞ്ഞതെന്തേ…”
പെട്ടെന്ന് ഞാൻ എൻ്റെ ഒരു സംശയം ചോദിച്ചു…
“അത്.. അത്… പിന്നെ ഏട്ടനെ കുറിച്ച് അങ്ങനെ പറഞാൽ അവൻ ശല്യം ചെയ്യുന്നത് നിർത്തും എന്ന് കരുതി… അതാ… ഞാൻ അങ്ങനെയൊക്കെ പറഞ്ഞിട്ടും ഏട്ടനോട് പറയാഞ്ഞേ…പിന്നെ നേരത്തെ ഏട്ടനോട് പറഞാൽ ഏട്ടൻ എന്നെ അതും പറഞ്ഞു കളിയാക്കുന്ന് വിചാരിച്ചു…”
അമ്മു എന്തൊക്കെയോ മറച്ചിട്ടുള്ള പോലെ ടെൻഷനോടെ എന്നോട് പറഞ്ഞു. സാരമില്ല.. കണ്ട് പിടിക്കാം…
“എൻ്റെ അമ്മുട്ടാ… അവന് നിന്നെ ഇഷ്ടം ഉള്ളോണ്ടല്ലേ വീണ്ടും പിന്നാലെ വരുന്നേ…”
നടന്ന് നീങ്ങുന്ന അമ്മുൻ്റെ തോളിൽ വലം കൈ ഇട്ട് മുറുക്കി എന്നോട് ചേർത്തുകൊണ്ട് അമ്മുൻ്റെ മനസ്സിൽ എന്താന്നു അറിയാൻ വേണ്ടി ചോദിച്ചു…
“അയ്യാ… എന്നെ അങ്ങനെ കണ്ണികണ്ടവരൊന്നും ഇഷ്ടപ്പെടണ്ടട്ടോ…..”
അമ്മു ഇടതുകൈകൊണ്ട് എൻ്റെ അരയിലൂടെ ചുറ്റി എന്നോട് ചൊതുങ്ങിക്കൊണ്ട് ചെറിയ കുറുമ്പോടെ പറഞ്ഞു…
“അത്ശരി…. അപ്പൊ നിന്നെ ആരാ ഇഷ്ടപ്പെടണ്ടെ…. ഹും.. ഹും….”
ഞാൻ എൻ്റെ കൈ ഒന്നു ലുസാക്കിക്കൊണ്ട് അമ്മുൻ്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചുമ്മാ ചോദിച്ചു…..
“എനിക്ക് എൻ്റെ ജിത്തേട്ടൻ ഇല്ലേ…. എന്നെ എൻ്റെ ജിത്തേട്ടൻ മാത്രം ഇഷ്ടപ്പെട്ടാമതി…”
എൻ്റെ ഉള്ളം ഒന്ന് വിറച്ചു… ദൈവമേ പെണ്ണിൻ്റെ ഉള്ളിൽ എന്നോട് വേറെ എന്തെങ്കിലും ഉണ്ടോ… അതോ എനിക്ക് തോന്നുന്നതാണോ… ഒന്നും മനസ്സിലാവുന്നില്ല…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….