ഞാൻ അമ്മുനെ നോക്കി അവൾക്ക് വല്യ മാറ്റം ഒന്നുല്ല..
“അയ്യട…. ഇഷ്ടപ്പെടാൻ പറ്റിയ മൊതല്…. വ്യാഹ്…”
പെട്ടെന്ന് വിഷയം മാറ്റാൻ അമ്മുനെ വിട്ടുമാറികൊണ്ട് പറഞ്ഞ് ഓക്കാനിക്കുന്ന പോലെ കാണിച്ചു…
“ഊഹ്….സ്….”
വിചിത്ര ശബ്ദങ്ങൾ ഉണ്ടാക്കി അമ്മു എന്നെ തല്ലാനായി കൈ ഓങ്ങിക്കൊണ്ട് എൻ്റെടുത്തേക്ക് പാഞ്ഞു…
അമ്മു വരുന്നത്കണ്ട് ഞാൻ തിരിഞ്ഞോടി…
“ജിത്തേട്ടാ… ദേ… അവിടെ നിന്നോട്ടോ… ഇല്ലേൽ എൻ്റെന്ന് നല്ലത് കിട്ടുവേ… നിക്ക് ഏട്ടാ….”
പിന്നാലെ ഓടി എന്നെ കിട്ടാതായപ്പോ അമ്മു ഓട്ടത്തിനിടയിൽ വിളിച്ചു പറഞ്ഞു….പുറത്തേക്ക് പോകുന്ന മുതിർന്ന രണ്ട് മൂന്നു പേര് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്… അവരൊക്കെ ഈ കാഴ്ച ഇടയ്ക്ക് കാണുന്നതാണ്… ഇവിടെ കുറച്ചു വർഷം ആയില്ലേ താമസം…
ഞാൻ നേരെ ലിഫ്റ്റിൽ കേറാതെ സ്റ്റെപ്പ് വഴി ഓടാൻ തുടങ്ങി…
“ജിത്തേട്ടാ… നിന്നില്ലേൽ ഞാൻ വല്യമ്മയോട് പറയുവേ…. ”
അമ്മു രാവിലത്തെ കാര്യം പറഞ്ഞു ഭീഷണി മുഴക്കി… ഞാൻ സ്വിച്ചിട്ട പോലെ രണ്ടാമത്തെ സ്റ്റെപ്പിൽ നിന്നു.. എന്നിട്ട് അമ്മുനെ തിരിഞ്ഞു നോക്കി…
ഞാൻ നിന്നത് കണ്ട് അമ്മു ലിഫ്റ്റിനടുത്തേക്ക് നടന്നു…
“ജിത്തേട്ടാ… മര്യാദക്ക് ഇവിടെ വന്നോ… ഇല്ലെങ്കിൽ…..”
അമ്മു ലിഫ്റ്റിൻ്റെ ബട്ടൺ പ്രസ് ചെയ്തിട്ട് എന്നെ നോക്കി കൈ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു…
ഞാൻ ദയനീയ മുഖഭാവത്തോടെ മെല്ലെ അമ്മുൻ്റെ അടുത്തേക്ക് നടന്നു…
“അയ്യോ… ഞാൻ ചുമ്മാ പറഞ്ഞല്ലേ അമ്മൂസേ…എൻ്റെ അമ്മുനെ അല്ലേ എനിക്ക് ഏറ്റവും ഇഷ്ടം… ഏട്ടൻ്റെ പുന്നാര അല്ലേ…. “

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….