അധികം ഉപദ്രവം ഇല്ലാതിരിക്കാൻ അടുത്തേക്ക് ചെന്നതും ചൂണ്ടി നിന്ന അമ്മുൻ്റെ കൈ വലിച്ചു എൻ്റെ മേലേക്ക് ഇട്ടു .. എന്നിട്ട് അരയിലൂടെ എൻ്റെ ഇടത്തെ കൈ ചുറ്റി എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് പറഞ്ഞു…
“ആ… അങ്ങനെ വഴിക്ക് വാ… കൊരങ്ങൻ ചേട്ടൻ…”
അമ്മു ചെറിയ കള്ളച്ചിരിയോടെ എന്നിലേക്ക് അലിഞ്ഞു ചേർന്നുകൊണ്ട് പറഞ്ഞു… അങ്ങനെ പറഞ്ഞുകൊണ്ട് എൻ്റെ പുറത്ത് രണ്ട് പിച്ചും തന്നു…
ലിഫ്റ്റ് വന്നു …ലിഫ്റ്റിൽ കേറി… 4 മത്തെ ഫ്ലോർബട്ടൺ ഞെക്കി…
“ഏട്ടാ… ”
അമ്മു എന്നെ പതിയെ തൊണ്ടി വിളിച്ചു.. ഞാൻ മൂളിക്കൊണ്ട് വിളി കേട്ടു..
“അതേ… ക്ലാസ് കട്ടക്കിയത് അമ്മയോട് പറയല്ലേ… എന്നെ കൊല്ലും ആ സാധനം…”
വളരെ നേർത്ത ശബ്ദം. മുഖത്ത് മുഴുവൻ എളിമ, സ്നേഹം, കള്ളത്തരം എല്ലാം മാറി മാറി വരുന്നു… തിരിച്ചടിക്കാൻ പറ്റിയ അവസരം…..
“ഹഹ….. ഹഹ…. ഞാൻ പറയും… ഹെഹെ…”
അമ്മുൻ്റെ മൊഖത്തേക്ക് നോക്കി ഒരു രാക്ഷസ ചിരി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു…
“പ്ലീസ് ജിത്തേട്ടാ…. ജിത്തേട്ടൻ്റെ പാവം അമ്മു അല്ലെ… പ്ലീസ്… അമ്മ എന്നെ തല്ലും ജിത്തേട്ടാ..”
അമ്മു എന്നോട് പാവക്കുട്ടിയെപോലെ നിന്ന് കെഞ്ചി…
“അയ്യോ… ഇപ്പോ എന്തൊരു പാവം… ഇത്രേം നേരം ഈ പാവം അമ്മു എന്നെ ബ്ലാക്മെയിൽ ചെയ്യുവല്ലായിരുന്നോ…. ഞാൻ പറയും…”
വിട്ടുവീഴ്ചയില്ല എന്ന പോലെ ഞാൻ തിരിച്ചടിച്ചുകൊണ്ട് അമ്മുവിൻ്റെ കവിളിൽ നുള്ളി…
“എന്തുവാ ജിത്തേട്ടാ… ഏട്ടൻ്റെ ഒപ്പം വരാൻ വേണ്ടി അല്ലേ ഞാൻ അങ്ങനൊക്കെ പറഞ്ഞേ… എനിക്ക് ഏട്ടനെ ഒത്തിരി ഇഷ്ടായിട്ടല്ലേ…ഇനി അങ്ങനെ ഒന്നും പറയില്ല.. പ്ലീസ്”

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….