എൻ്റെ വലത് കൈത്തണ്ടയിലൂടെ ഇരു കൈകൊണ്ടും ചുറ്റി പിടിച്ചുകൊണ്ട് അമ്മു കൊഞ്ചി കേണു… അമ്മുനെ ഇങ്ങനെ കണ്ടാൽ ആർക്കായാലും പാവം തോന്നും… ഒരു പ്രത്യേക ഭാവം ആണ് അന്നേരം…
ആൻ്റി അറിഞ്ഞാലും വല്ല്യ പ്രശ്നം ഒന്നുല്ല…. പക്ഷേ അമ്മുന് രണ്ട് ചീത്ത കേൾക്കും… ചിലപ്പോ രണ്ട് കൊട്ടും.. കൂടെ എനിക്കും കിട്ടും എന്തേലും ഒപ്പിച്ചാൽ… ആൻ്റിയെ ഇപ്പോഴും പെണ്ണിന് പേടിയാണ്…
“ശരി… പറയില്ല… പക്ഷേ ഇതും പറഞ്ഞ് എന്നെ ഇനി ബ്ലാക്മെയിൽ ചെയ്യരുത്… ഒകെ ആണോ… ആണെങ്കിൽ കൈ താ…”
അമ്മുവിന് നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു..അമ്മു ഉടനെ തന്നെ ഒരു ഡബിൾ ഓകെ പറഞ്ഞു കൈ വെച്ചു…
പിന്നെ ആള് ഓകെ ആയി… ലിഫ്റ്റിൽ നിന്ന് ഇറങ്ങി എൻ്റെ പിന്നാലെ പതിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പതിയെ ചുവട് വെച്ചു കക്ഷി വരുന്നുണ്ട്.. നോട്ടം അവരുടെ ഫ്ലാറ്റിൻ്റെ ഡോറിലേക്ക് ആണ്… ഞങ്ങളുടെ ഫ്ലാറ്റിൻ്റെ ഡോർ എത്തിയതും ഞാൻ ബെൽ അടിച്ചു…ചെറിയ ടെൻഷനോടെ അമ്മു എൻ്റെ കൂടെ തന്നെ ഉണ്ട്… അമ്മ മെല്ലെ ഡോർ തുറന്നതും അമ്മു അകത്തേക്ക് ചാടിക്കേറി…
“മോൾക്കെന്താ ഇന്ന് ക്ലാസ്സ് ഇല്ലേ…”
അമ്മുനെ കണ്ടതും അമ്മ അത്ബുദ്ധത്തോടെ ചോദിച്ചു…
“ക്ലാസ് ഒക്കെ ഉണ്ട്… പക്ഷേ ഇന്ന് അമ്മേടെ പുന്നാര മോള് ക്ലാസ് കട്ട് ചെയ്തു എൻ്റൊപ്പം പോന്നു..”
അമ്മു പറഞ്ഞു തുടങ്ങുന്നതിന് മുൻപ് ഞാൻ കേറി പറഞ്ഞു…
അമ്മു മുഖത്ത് നിഷ്കളങ്കത നിറച്ചുകൊണ്ട് അമ്മയെ നോക്കുന്നുണ്ട്… അങ്ങനെ ഒന്നുമില്ല എന്ന പോലെ…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….