“ആണോ മോളെ…”
അമ്മ അവളോട് സ്നേഹത്തോടെ ചോദിച്ചുകൊണ്ട് അമ്മുവിനെ ചേർത്ത് പിടിച്ച് തലയിൽ തലോടി…
ഞാനൊക്കെ ആയിരുന്നു എങ്കിൽ ഇപ്പോ ഇവിടെ ഒരു അങ്കം കഴിഞ്ഞേനെ.. ഇത് അമ്മയുടെ പിറക്കാതെ പോയ മോൾ ആയതുകൊണ്ട് അമ്മക്ക് അവൾ എന്ത് ചെയ്താലും കുഴപ്പമില്ല എന്ന മോഡ് ആണ്…
“അത്… വല്യമ്മെ… ഞാൻ…ഇന്ന് അങ്ങനെ ക്ലാസൊന്നും ഉണ്ടാവില്ല… അപ്പൊ എനിക്ക് ജിത്തേട്ടൻ്റെ കൂടെ ഒന്ന്..പുറത്തേക്ക് പോകാൻ തോന്നി… കുറെ നാളായില്ലേ ജിത്തേട്ടൻ്റെ കൂടെ പോയിട്ട്…. എന്നെ എപ്പോഴും കൊണ്ടോവാന്ന് പറഞ്ഞു പറ്റിക്കും ഏട്ടൻ… അതാ…”
അമ്മു നേരെ എൻ്റെ നേർക്ക് പ്ലേറ്റ് തിരിച്ചു… അന്നേരം ഞാൻ അമ്മയുടെ കയ്യിൽ മീനിൻ്റെ കവർ കൊടുത്തു…
“ആണോ… എന്ന അത് സാരുല്ലാട്ടോ… മോള് ചേട്ടൻ്റെ ഒപ്പം പൊയ്ക്കോ… ചേട്ടൻ്റെ കൂടെ കൂടി കുരുത്തക്കേട് ഒന്നും ഒപ്പിക്കാതിരുന്നാൽ മതി…”
അമ്മ അമ്മുനെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു. അമ്മു ആണെങ്കിൽ ചെറുതായി കണ്ണുനിറച്ച് അമ്മയോട് ചേർന്ന് നിന്ന് തലയാട്ടി…
“അയ്യേ… അപ്പോഴേക്കും കരഞ്ഞോ… വല്യമ്മേടെ പൊന്നല്ലേ.. വല്യമ്മ ചുമ്മാ ചോദിച്ചതല്ലേ… അതിന് ഇങ്ങനെ കരയല്ലേ അമ്മൂസേ…”
അമ്മുൻ്റെ കണ്ണ് നിറഞ്ഞതുകൊണ്ട് അമ്മ അവളെ സമാധാനപ്പെടുത്തി…
അമ്മുവും അമ്മയും ഇങ്ങനെ ആണ്… അമ്മ ഒന്നു നോക്കിയാൽ തന്നെ അമ്മുൻ്റെ മുഖം വാടും..അത് അമ്മക്കും അറിയാം…. ആൻ്റി ആണെങ്കിൽ അവൾ മാക്സിമം എതിർത്ത് നിന്ന് പോര് വിളിക്കും. എന്നാൽ ആൻ്റിയെ പേടിക്ക് കുറവില്ല.. അമ്മയെ അത്രയ്ക്ക് ഇഷ്ടാണ് അവൾക്ക്… അവളെ കൂടുതൽ പുന്നാരിച്ചതും അമ്മ തന്നെ ആണ്…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….