“ഡാ… കൊച്ചിനേം കൊണ്ട് അതിന് ഇഷ്ടുള്ള സ്ഥലത്തേക്ക് കൊണ്ട് പോടാ… എന്നിട്ട് ഇരുട്ടുന്നേനും മുന്നേ വാ… ചെല്ല്…”
അമ്മൂനെ ചേർത്ത് പിടിച്ചുകൊണ്ട് അമ്മ കല്പിച്ചു… എല്ലാം പ്രടിക്ടബിൾ ആയതുകൊണ്ട് ഞാൻ തലയാട്ടി ചിരിച്ചുകൊണ്ട് കൊണ്ടാകാം എന്ന് പറഞ്ഞു…
അമ്മു വേഗം ബാഗ് എൻ്റെ മുറിയിൽ കൊണ്ട് വെച്ച് പോകാൻ തിടുക്കം കൂട്ടി…
ഞാനും അമ്മുവും അമ്മയോട് യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി… ഇറങ്ങിയപ്പോഴും അമ്മു ശ്രദ്ധിച്ച് തന്നെ ആയിരുന്നു ഇറങ്ങിയത്… നല്ല അസ്സല് കള്ളി തന്നെ…
പുറത്തേക്ക് സേഫ് ആയി ഇറങ്ങിയതും പെണ്ണ് ഓടിക്കളഞ്ഞു.. ഞാൻ ആ ഓട്ടം കണ്ട് ചിരിച്ചുകൊണ്ട് പിന്നാലെ നടന്നു ചെന്നു… നടക്കുന്ന വഴി അമ്മു എൻ്റെ കൂടെ ഉള്ള കാര്യം ആൻ്റിക്ക് മെസ്സേജ് അയച്ചു ഒപ്പം വരുമ്പോൾ അവളെ ചീത്ത പറയരുത് എന്നും പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും ഒരു പെൺകൊച്ച് അല്ലേ… അവരുടെ രക്ഷിതാക്കൾ അറിയണ്ടേ അവർ എവിടെ പോകുന്നു എന്ന്…
ശേഷം താഴെ എത്തി കാറിൽ കയറി… വണ്ടി എടുത്തു…
സമയം 12:00
“എങ്ങോട്ടാ പോകണ്ടേ… ”
അല്പം ശാന്തതയോടെ എൻ്റെ തോളിൽ ചാരി മിണ്ടാതെ റോഡിലേക്ക് നോക്കി ഇരിക്കുന്ന അമ്മുനോട് ഞാൻ ചോദിച്ചു…
“നമുക്ക് സിനിമക്ക് പോയാലോ…”
അമ്മു അങ്ങനെ തന്നെ ഇരുന്നുകൊണ്ട് ചോദിച്ചു… ഞാൻ ഒന്നു മൂളിക്കൊണ്ട് കാർ ലുലു മാളിലേക്ക് വിട്ടു…
ഒരു 12:30 ആയപ്പോ ഞങ്ങൾ മാളിൽ തിയറ്ററിൻ്റെ അവിടെ എത്തി… ഷോ തുടങ്ങാൻ അര മണിക്കൂർ കൂടി ഉണ്ട്… അതുകൊണ്ട് ഫുഡ് കഴിക്കാൻ തീരുമാനിച്ചു…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….