അങ്ങനെ രണ്ട് ബിരിയാണി തട്ടി തീയേറ്ററിലേക്ക് കേറി…സെൻ്ററിലെ രണ്ട് സ്റ്റാർട്ടിങ് സീറ്റ് കിട്ടി…
ഒരു ഹിന്ദി സിനിമക്ക് ആണ് കേറിയത്… നല്ല അഭിപ്രായം ഉള്ള സിനിമ ആയിരുന്നു … ഇറങ്ങിയിട്ട് കുറച്ചായതുകൊണ്ട് അത്രയ്ക്ക് തിരക്ക് ഉണ്ടായില്ല.. അമ്മുന് ഹിന്ദി പടങ്ങൾ വല്യ ഇഷ്ടാണ്… എല്ലാരും കൂടി പടത്തിന് പോകുമ്പോൾ മലയാളം മാത്രേ കാണാറുള്ളൂ… അതുകൊണ്ട് ഇതുപോലെ എൻ്റെ ഒപ്പം പടത്തിന് വരുമ്പോൾ ഹിന്ദി തന്നെ പിടിക്കും…
പടം തുടങ്ങി, ഇൻ്റർവൽ കഴിഞ്ഞു, മെല്ലെ ആള് എൻ്റെ വലതുകയിൽ ചുറ്റിപ്പിടിച്ച് തോളിലേക്ക് ചാഞ്ഞുകൊണ്ട് പടം ആസ്വദിക്കാൻ തുടങ്ങി…
കുറച്ചു കഴിഞ്ഞ് എൻ്റെ കയ്യുടെ ഉള്ളിലേക്ക് നുഴഞ്ഞു കയറി എൻ്റെ കൈ അവളുടെ വലത് തോളിലേക്ക് ഇട്ടു ശേഷം എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ് ഒരു കൈ എൻ്റെ നെഞ്ചിലും വെച്ചായി ഇരിപ്പ്…
എസിയിൽ ഇരുന്ന് തണുത്തിട്ട് ആണെന്ന് തോന്നുന്നു ആള് ഇടയ്ക്ക് ചെറുതായി വിറക്കുന്നുണ്ട്… അതുകൊണ്ട് ഞാൻ അമ്മുൻ്റെ തോളിൽ അല്പം ബലം കൊടുത്ത് ചേർത്ത് പിടിച്ചു.. അമ്മു ഒന്നൂടെ എന്നോട് പറ്റി ചേർന്നു ഇരുന്നു…
പടം കഴിഞ്ഞു. പക്ഷേ ആള് എൻ്റെ നെഞ്ചിൽ നെറ്റി മുട്ടിച്ചുകൊണ്ട് കണ്ണടച്ചു ഒരേ ഇരിപ്പാണ്… ആളുകൾ ഇറങ്ങി പോകുന്നുണ്ട്… ചിലർ ഞങ്ങളെ നോക്കുന്നുമുണ്ട്… ഞങ്ങൾടെ ആ ഇരുപ്പ് കണ്ടാൽ ചിലപ്പോ കാണിതാക്കൾ ആണെന്ന് തോന്നിക്കാണും…
പക്ഷേ എന്തോ എനിക്കും ഇപ്പൊൾ അമ്മു ഇങ്ങനെ ഇരിക്കുന്നത് അറിയാതെ ഞാൻ ആസ്വദിക്കുന്നു… അറിയില്ല എന്താ ഇങ്ങനെ എന്ന്… ചിലപ്പോ അമ്മുവിൻ്റെ രാവിലത്തെ തുറന്നുപറച്ചിൽ കൊണ്ട് ആവുമോ… അറിയില്ല…. മുൻപും എൻ്റെ മനസ്സ് ഇതൊക്കെ ഇഷ്ടപ്പെട്ടിരുന്നോ… ആഗ്രഹിച്ചിരുന്നോ… അറിയില്ല…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….