“അമ്മൂ….”
എല്ലാരും ഇറങ്ങി കഴിയാറായതും ഞാൻ അമ്മുനെ മെല്ലെ വിളിച്ചു…
“ഹമമ്….”
അമ്മു ഒന്ന് മൂളിക്കൊണ്ട് ഒന്നൂടെ ഒതുങ്ങി ഇരുന്നു…
“എഴുന്നേക്കടാ.. നമുക്ക് പോകണ്ടേ… പടം കഴിഞ്ഞു…”
എന്നിൽ അറിയാതെ ഒരു കാമുക ഭാവം വന്നു… അത് അറിയാതെ എൻ്റെ സംസാരത്തിലും എത്തി…
“ച്ചും…”
പെണ്ണ് വേണ്ട എന്ന് ശബ്ദം ഉണ്ടാക്കിക്കൊണ്ട് വലം കൈ എൻ്റെ നെഞ്ചിനു കുറുകെ വെച്ചു…
“ദേ… എല്ലാരും പോയി… നമുക്കും വീട്ടി പോകണ്ടേ…”
ഞാൻ ഒരു ചിരിയോടെ ഈണത്തിൽ വിളിച്ചു…
“മമ്മ് ഹും… പോവണ്ട…”
ഒട്ടും ശബ്ദമില്ലാതെ സ്വകാര്യം പറയുന്ന പോലെ പറഞ്ഞുകൊണ്ട് എൻ്റെ നെഞ്ചില് മുത്തി അതേ ഇരുപ്പ് ഇരുന്നു…
“എവടെ… ഇത് ഒരുനടക്ക് പോകില്ല. എടി കൊരങ്ങി എണീറ്റെ… ദേ വൈകി ചെന്നാൽ ആൻ്റി നിൻ്റെ കള്ളത്തരം പിടിക്കൂട്ടോ…”
ഞാൻ അമ്മുൻ്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞതും അമ്മു മെല്ലെ ചിരിച്ചുകൊണ്ട് എൻ്റെ മേലെ നെറ്റിക്കൊണ്ട് ഉരുട്ടാൻ തുടങ്ങി…
“ദേ ദേ… ഇനീം നിൻ്റെ കണ്ണിലും പുരികത്തിലും ഉള്ള മഷി എൻ്റെ ഡ്രസ്സിലാക്കിയാൽ വല്ല്യമ്മ നിന്നെ ശരിയാക്കുട്ടോ… രാവിലത്തെ പോലെ ആയിരിക്കില്ല…”
ഞാൻ രാവിലത്തെ സംഭവം ഓർമിപ്പിച്ചുകൊണ്ട് അവളെ ഒന്നിളക്കാൻ വേണ്ടി പറഞ്ഞു…
“പിന്നെ.. പിന്നെ… എന്നെ വല്യമ്മ ഒന്നും ചെയ്യില്ല… ഏട്ടനെയേ ചീത്തപറയോള്ളൂ… ഹിഹി…..”
കള്ളച്ചിരി ചിരിച്ചുകൊണ്ട് എൻ്റെ മുഖത്തേക്ക് നോക്കിക്കൊണ്ടായിരുന്നു അമ്മുൻ്റെ മറുപടി…
“അയ്യടി… നീ ആള് കൊള്ളാലോ… എന്നാ എന്നെ ചീത്തക്കേല്പിക്കാൻ നോക്കാതെ മോള് എണീറ്റെ…”

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….