ഞാൻ അങ്ങനെ പറഞ്ഞുകൊണ്ട് എൻ്റെ വലതുകൈകൊണ്ട് അമ്മുൻ്റെ അരകെട്ടിൻ്റെ സൈഡിലെ മാംസത്തുടിപ്പിൽ കുർത്തിയുടെ മീതെ രണ്ടുതവണ കുത്തി ഇളക്കി…
അതോടെ പെണ്ണ് വെട്ടിവിറച്ചുകൊണ്ട് ചാടി എണീറ്റു…
“ഔ…. എന്തുന്ന ഏട്ടാ… ഇത്തിരി നേരം ഇരുന്നെന്ന് വെച്ച് എന്താ… കൊരങ്ങൻ… നല്ല രസായിരുന്നു അങ്ങനെ ഇരിക്കാൻ…”
അമ്മു ഇടുപ്പിൽ ഞാൻ കുത്തിയിടത്ത് കൈ വെച്ചുകൊണ്ട് പറഞ്ഞു…
“ഓ പിന്നെ… നിൻ്റെ ഒരു രസം … നടക്ക് പെണ്ണെ അങ്ങോട്ട്… ബ്ലോക്കും കഴിഞ്ഞ് വീടെത്താൻ ഉള്ളതാ…”
ഞാൻ എഴുന്നേറ്റ് അമ്മുവിനെ പുറകിൽ നിന്ന് ഉന്തിക്കൊണ്ട് പറഞ്ഞു.. അമ്മു ചിണുങ്ങികൊണ്ട് ചെറുതായി ഒച്ച ഉണ്ടാക്കുന്നുണ്ട്… സീറ്റിൻ്റെ ഇടയിൽ നിന്ന് ഇറങ്ങിയതും അമ്മു തിരിഞ്ഞു എൻ്റെ വലതുവശത്ത് വന്ന് എൻ്റെ വലത്തെ കയ്യിൽ ചുറ്റിപ്പിടിച്ച് നടന്നു…
“ഈ ഏട്ടന് പറഞ്ഞാ മനസ്സിലാകില്ല… ഏട്ടൻ്റെ ഒപ്പം ഇങ്ങനെ ഇരിക്കുമ്പോ എന്ത് രസാന്ന്… എനിക്ക് ഈ കൊരങ്ങനെ ഇഷ്ടായിട്ടല്ലേ… എത്ര എന്ന് വെച്ചാലെ പറയാ…”
അമ്മു ഒരു സ്വകാര്യം പോലെ പിറുപിറുത്തു… പക്ഷേ ഞാൻ അത് വ്യക്തമായി കേട്ടിട്ടും കേൾക്കാതെ നടിച്ചു… പെണ്ണെന്തൊക്കെയോ ചിന്തിക്കുന്നുണ്ട്… അങ്ങനെ ഉദ്ദേശിച്ചാണോ അവൾ ഇതൊക്കെ പറയുന്നത്…ചിലപ്പോ നേരത്തെ പറഞ്ഞ പോലെ ഇതെല്ലാം എൻ്റെ തോന്നൽ ആവാം…
“എന്ത്…. എന്ത്…. എന്താ പറഞ്ഞേ…”
ഞാൻ അമ്മുൻ്റെ തുടയിൽ നുള്ളിക്കൊണ്ട് ചോദിച്ചു…
“ഒന്നും ഇല്ല…എൻ്റെ ചേട്ടനെ എനിക്ക് ഒത്തിരി ഇഷ്ട്ടാന്ന്… അല്ലാതെ വേറെ ഒന്നുല്ല.. നടക്കങ്ങോട്ട്.. കൊരങ്ങൻ..”

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….