അമ്മു ചെറിയ കപട ദേഷ്യം കാണിച്ച് പറഞ്ഞു…
“ഡീ ഡീ… നിനക്ക് ഇത്തിരി കളിയാക്കൽ കൂടിയിട്ടുണ്ട്ടോ… എൻ്റെന്ന് നല്ലത് കിട്ടും നിനക്ക്…”
ഞാൻ അമ്മുൻ്റെ കൊരങ്ങ എന്ന വിളി ഓർത്തുകൊണ്ട് പറഞ്ഞു…
“ഓ.. പിന്നെ പിന്നെ… ഇതൊക്കെ കുറേ കേട്ടിട്ടുണ്ട്… വെറുതെ എന്നെ പേടിക്കാതെ നടക്ക് ജിത്തേട്ടാ… ആ പിന്നേ.. നന്ദുട്ടന് എന്തെങ്കിലും വാങ്ങിക്കൊണ്ട് പൊയ്ക്കോ.. അല്ലെങ്കിൽ ചെക്കൻ എന്നെ ഏട്ടൻ്റെ കൂടെ കാണുമ്പോൾ കിടന്ന് ബഹളം ഉണ്ടാക്കും…”
ശരിയാ ഞാൻ അത് ഓർത്തില്ല.. അവനെ കൂട്ടാതെ ഞാൻ അമ്മുനേം കൂട്ടി പോയി എന്നറിഞ്ഞാൽ ചെക്കൻ എന്നെ വെറുതെ വിടില്ല… ഇവളാണെങ്കിൽ എൻ്റെ കൂടെയാ പോയതെന്നും അങ്ങോട്ട് പോയി ഇങ്ങോട്ട് പോയി എനിക്ക് കുറെ സാധനങ്ങൾ വാങ്ങി തന്നു എന്നൊക്കെ പറഞ്ഞു ചെക്കനെ പിരി കേറ്റി വിടും.. പിന്നെ ഞാൻ വെറും കയ്യോടെ ചെന്നാൽ ചെക്കൻ്റെ കരച്ചിൽ കേൾക്കണം.. പക്ഷേ ആൾക്ക് ചെറുത് എന്തേലും കിട്ടിയാൽ ഓകെ ആണ്… പക്ഷേ വെറും കയ്യോടെ ചെല്ലാൻ പറ്റില്ല…
അതുകൊണ്ട് പോകുന്ന വഴി രണ്ട് ഫാമിലി പാക്ക് ഐസ്ക്രീം ഉം അവന് ഇഷ്ടപ്പെട്ട രണ്ട് ചോക്ലേറ്റും വാങ്ങി അമ്മുനേം കൂട്ടി ഫ്ലാറ്റിലേക്ക് വിട്ടു…
എല്ലാം കഴിഞ്ഞ് നാലരയോടെ ഫ്ലാറ്റിലെത്തി… ഞാനും അമ്മുവും എൻ്റെ ഫ്ലാറ്റിലേക്ക് കേറി… ശേഷം എന്നോടൊപ്പം റൂമിൽ കേറി അവളുടെ ബാഗും എടുത്ത് തിരിയാൻ നേരം എന്നെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു പുറത്ത് ഒരു ഉമ്മ തന്നു… കുറച്ച് നേരം അങ്ങനെ നിന്നു.. ഒരു 10 സെക്കൻഡ്…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….