അവൾ വിട്ടുമാറിയതിന് ശേഷം ഞാൻ തിരിഞ്ഞപ്പോഴേക്കും ഡോറിൻ്റെ അവിടെ എത്തി… എന്നിട്ട് തിരിഞ്ഞു എന്നെ നോക്കി.. ശേഷം
“താങ്ക്യൂ കൊരങ്ങാ… ഉമ്മാ”
ചുണ്ട് കൂർപ്പിച്ച് ഉമ്മ തരുന്ന പോലെ കാണിച്ചുകൊണ്ട് പറഞ്ഞതിന് ശേഷം ഓടി അവളുടെ ഫ്ലാറ്റിലേക്ക് പോയി…
അവളുടെ കാട്ടിക്കൂട്ടൽ കണ്ടു ഞാൻ ചിരിച്ച് നിന്നു…
പിന്നെ ഒന്ന് ഫ്രഷായി ഡ്രസ് മാറി ചായ കുടിച്ചു മെല്ലെ കിടന്നു…
ഇന്നത്തെ ഓരോ നിമിഷങ്ങൾ എൻ്റെ തലയിലൂടെ കടന്ന് പോയി…
അമ്മുവിൻ്റെ കൂടെയുള്ള നിമിഷങ്ങളും അമ്മുവിൻ്റെ പ്രവർത്തിയും എനിക്ക് ഇത്രയും നാൾ ഇല്ലാത്ത ഒരു സന്തോഷവും സുഖവും മനസ്സിൽ നിറയുന്നു…അത്പോലെ തന്നെ എന്ത് അർത്ഥത്തിലാണ് അവളിതെല്ലാം പറയുന്നതും ചെയ്യുന്നതും മനസ്സിലാവാത്തതുകൊണ്ട് ആ നിമിഷങ്ങൾ അലട്ടുകയും ചെയ്യുന്നു……
#######
അമ്മുന് അവനോടുള്ള ഫീലിങ്‌സ് ശരിക്കും എന്താണെന്നും എന്തിനാണെന്നും ജിത്തുവിന് ഒന്നും ഉറപ്പിക്കുവാൻ സാധിക്കുന്നില്ല… ഇന്ന് നടന്നതും കേട്ടതും എല്ലാം കൂട്ടിയും കിഴിച്ചും നോക്കുന്നുണ്ട്…പക്ഷേ കൃത്യമായ ഉത്തരം ലഭിക്കുന്നില്ല…
എന്നാൽ അമ്മുവാണേൽ കുറെ നാളിനു ശേഷം ഇന്ന് അവളുടെ പ്രാണൻ്റെ ഒപ്പം ചിലവഴിച്ച അവരുടേതായ ഓരോ നിമിഷങ്ങളും ഓർത്ത് സന്തോഷിക്കുകയാണ്. ജിത്തുവിൻ്റെ ഓരോ തഴുകലും അവൾക്ക് നൽകുന്ന സ്നേഹത്തോടെയുള്ള ഉമ്മയും ചേർത്തു പിടിക്കുന്നതും എല്ലാം ആലോചിച്ച് വേറെ ലോകത്തേക്ക് എത്തിയ പോലെ തോന്നുകയാണ് അവൾക്ക്. മാത്രമല്ല അവളുടെ ഫ്രണ്ട്‌സിൻ്റെ മുന്നിൽ ജിത്തേട്ടൻ ആണ് തന്നെ കെട്ടാൻ പോകുന്നത് എന്നെല്ലാം പറഞ്ഞതിൻ്റെ ത്രില്ലിൽ ആണ്… ഒപ്പം അവളുടെ ജിത്തേട്ടനെ അവൾക്ക് തന്നെ തരണേ എന്ന് അവൾ ആരാധിക്കുന്ന ദൈവങ്ങളോട് മനം ഉരുകി പ്രാർത്ഥിക്കുകയും ചെയ്യുന്നു…..

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….