അമ്മുനെക്കാളും ഒരു വയസ്സ് ഇളയതാണ്. പേര് നേഹ. കാണാൻ വല്യ കുഴപ്പമില്ല. നല്ല മുടി ഉള്ള കൂട്ടത്തിലാണ്.
ഞാൻ ചെറിയ ചിരി രണ്ടുപേർക്കും കൊടുത്തിട്ട് ലിഫ്റ്റിലേക്ക് കയറി… അമ്മുൻ്റെ മുഖം കണ്ടിട്ട് ലേശം പന്തികേട് ഉണ്ട്. വേറെ ഒന്നുമല്ല. ആ കൊച്ച് തന്നെ.
ലിഫ്റ്റിൽ ഞാനും അമ്മുവും അവരെ കടന്ന് പിന്നിലായി നിന്നു. അന്നുണ്ടായത് ഞാൻ മെല്ലെ മനസ്സിൽ ഓർത്ത് നിന്നു.
……………
അമ്മുന് ഈ കൊച്ചിനെ അത്ര ദഹിക്കില്ല. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം അമ്മു പഠിക്കാൻ എന്ന് പറഞ്ഞ് എൻ്റെ അടുത്ത് വന്നിരിക്കാറുണ്ട്. പഠിപ്പ് ഒക്കെ കണക്ക് ആണ്. അവൾക്ക് എൻ്റെ കൂടെ തല്ലുപിടിക്കാനും ഓരോന്ന് ഒപ്പിക്കാനും എൻ്റെ വിശേഷങ്ങൾ കേൾക്കാനും അവളുടേത് പറയാനും ആണ് വരുന്നത്. ചെറുതായിരുന്നപ്പോ ഫുൾടൈം എൻ്റെ അടുത്ത് ഉണ്ടാവും. പക്ഷേ ഹൈസ്കൂളിലേക്ക് ഒക്കെ എത്തിയപ്പോ എപ്പോഴും കളിച്ചു നടക്കുന്നതിനാൽ ആൻ്റി പഠനത്തിൻ്റെ കാര്യം പറഞ്ഞു ചീത്ത പറയും. ആൾ ലേശം ഉഴപ്പ് ആയിരുന്നു പണ്ട്. ഇപ്പോ വല്യ കുഴപ്പമില്ല. അത്യാവശ്യം മാർക്ക് ഒക്കെ സ്കോർ ചെയ്യുന്നുണ്ട്.
അങ്ങനെ അവൾ എൻ്റെ അടുത്ത് വരാൻ കണ്ടെത്തിയ വഴി ആണ് ട്യൂഷൻ. ഇത് അമ്മു പിന്നീട് എന്നോട് പറഞ്ഞതാട്ടോ. അങ്ങനെ വീണ്ടും കുസൃതി ആയി ദിനങ്ങൾ പോകുമ്പോൾ ആണ് ഈ കൊച്ച് ട്യൂഷന് വരുന്നത്. അന്ന് മുതൽ ആൾടെ ഫ്രീഡം നഷ്ടപ്പെട്ടു. അമ്മുന് എന്നോട് ഒന്നും സംസാരിക്കാൻ പറ്റുന്നില്ല, തല്ല് പിടിക്കാൻ അങ്ങനെ ഒന്നിനും പറ്റാതെയായി. ആ കൊച്ച് ആണെങ്കിൽ എന്തെങ്കിലും സംശയം എപ്പോഴും ചോദിച്ചോണ്ട് ഇരിക്കും. അമ്മുന് ഇതൊക്കെ കണ്ടിട്ട് സഹിച്ചില്ല. അവസാനം ആ കൊച്ച് അമ്മുൻ്റെ എന്തോ എടുത്തു എന്നൊക്കെ പറഞ്ഞ് അടിയായി. അമ്മയും ആൻ്റിയും വന്നാണ് പിടിച്ച് മാറ്റിയത്. അടിക്ക് ശേഷം കൊച്ച് വീട്ടിലേക്ക് പോയി. പിന്നീട് വന്നിട്ടില്ല. അമ്മുന് ആൻ്റിയുടെ കയ്യീന്ന് മെനക്ക് കിട്ടി. അന്ന് അമ്മു വീട്ടിലേക്ക് പോയില്ല. എൻ്റെയും അമ്മയുടെയും കൂടെ ആയിരുന്നു. രാത്രി ഉറങ്ങിപ്പോ ആണ് ആൻ്റി വന്ന് എടുത്തോണ്ട് പോയത്.

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….