ഇതിനിടയിൽ അവൾ വേറെ പണിയും ഒപ്പിച്ചു.. ആ കൊച്ച് ട്യൂഷന് പിന്നീട് വരാത്തതുകൊണ്ട് ഒരു ദിവസം നേരിൽ കണ്ടപ്പോൾ ചോദിച്ചു. അതിനുള്ള മറുപടി കേട്ട് ഞാൻ ഞെട്ടി.
“ജിത്തു ചേട്ടാ ഞാൻ ഇനി വരുന്നില്ല. ശ്രുതി ആയിട്ട് തല്ലുകൂടിത് കൊണ്ട് എന്നെ വേറേ സ്ഥലത്ത് ട്യൂഷന് വിടാന്ന് പപ്പ പറഞ്ഞു… പിന്നെ…..”
ആ കൊച്ച് വാക്കുകൾ കൊണ്ട് വിക്കി തുടങ്ങി.
“എന്താ…. എന്തായാലും പറഞ്ഞോളൂ… സാരമില്ല”
ഞാൻ ചെറു സംശയത്തോടെ എന്നാൽ മുഖത്ത് ചിരി വരുത്തിക്കൊണ്ട് നേഹയോട് ചോദിച്ചു.
“അത്…. ചേട്ടാ ശ്രുതി ചേച്ചി…ഇനി ചേട്ടൻ്റെ അടുത്ത് ട്യൂഷന് വന്നാൽ എൻ്റെ കണ്ണ് കുത്തി പൊട്ടിക്കൂന്ന് പറഞ്ഞു…”
ഞാൻ ഞെട്ടി…
“പിന്നെ… ചേട്ടൻ ശ്രുതി ചേച്ചിടെ ചേട്ടനാണെന്നും നിനക്ക് ട്യൂഷൻ എടുക്കണോങ്കില് നിൻ്റെ ആരുടെങ്കിലും അടുത്തുപൊയ് ചോദിക്കാൻ പറഞ്ഞു. പിന്നെ എന്നെ കുറെ ചീത്തയും.”
നേഹ ചെറിയ പേടിയോടെ തുടർന്ന് പറഞ്ഞുകൊണ്ട് ചുരുളഴിയാത്ത രഹസ്യം പുറത്ത് വിട്ടു. ഞാൻ ഇതൊക്കെ കേട്ടിട്ട് തരിച്ചു നിന്ന്. പെട്ടെന്ന്…
“അയ്യോ… അങ്ങനെ ഒന്നും വിചാരിക്കണ്ട. നേഹക്ക് താത്പര്യം ഉണ്ടെങ്കിൽ വന്നോളു. ശ്രുതിയെ ചേട്ടൻ പറഞ്ഞു മനസ്സിലാക്കിക്കോളാ…. മോള് പേടിക്കണ്ട…”
ചിരിക്കണോ കരയണോ എന്ന അവസ്ഥ ആയി എൻ്റെ… ഈ പെണ്ണിന് വട്ടാണോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
“വേണ്ട ചേട്ടാ… എന്തായാലും എന്നെ പപ്പ അവിടെ ചേർക്കാമെന്ന് പറഞ്ഞു…ഞാൻ വന്നാല് ശ്രുതി ചേച്ചിക്ക് ഇഷ്ടാവൂല്ല…”

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….