ഞാൻ ആകെ അസ്വസ്ഥനായി. ചില നേരത്ത് പെണ്ണ് യക്ഷിയെ പോലെ ആണ്. ഞാൻ നേർത്ത ചിരിയോടെ യാത്ര പറഞ്ഞു ഫ്ലാറ്റിലേക്ക് പൊന്നു.
ഈ കാര്യം ഞാൻ അമ്മുനോട് ചോദിച്ചു. ആ കൊച്ചിനെ പറഞ്ഞ് ഭീഷണിപ്പെടുത്തിയത് എന്തിനാ എന്നൊക്കെ… ഒരു വല്ലാത്തൊരു ഭാവത്തിൽ ആയിരുന്നു അവളുടെ മറുപടി.
“അതിനിപ്പോ എന്താ ജിത്തേട്ടാ… എനിക്ക് അങ്ങനെ തോന്നിപ്പോ ഞാൻ അവളോട് പറഞ്ഞു… അവൾ വേണൊങ്കില് വേറെ സ്ഥലത്ത് പോകട്ടെ… ജിത്തേട്ടൻറെ അടുത്ത് എന്തിനാ വരുന്നേ… ആകെ ഇത്തിരി നേരമാ ജിത്തേട്ടനെ ഒപ്പം കിട്ടോളു… ആ നേരത്ത് ആ സാധനം വരും. വന്നാലോ എനിക്ക് ഒന്നും ജിത്തേട്ടനോട് മിണ്ടാൻ പറ്റില്ല…. ഇനി ജിത്തേട്ടന് ഞാൻ വരണത് ഇഷ്ടലെങ്കിൽ പറഞാതി.. ഞാൻ ഇനി വരില്ല… പോരെ….”
ഒറ്റ ശ്വാസത്തിൽ ചെറിയ ദേഷ്യത്തോടെ അമ്മു പറഞ്ഞൊപ്പിച്ചു.
ഞാൻ കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നു…
“ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ…. ആ കുട്ടിയോട് നീ അങ്ങനെ പറഞ്ഞത് എന്തിനാ എന്നേ ഞാൻ ചോദിച്ചുള്ളൂ… ”
ഞാൻ കുറച്ച് ദേഷ്യപ്പെട്ടുകൊണ്ടാണ് ചോദിച്ചത്.
“എനിക്ക് അറിയാ… ഇപ്പോ ജിത്തേട്ടന് എന്നെ ഇഷ്ടൊല്ല… നന്ദുട്ടനേ കിട്ടിപ്പോ എന്നെ വേണ്ടാതായി… ഇനിയിപ്പോ ആ പ്രാന്തിയെയും കിട്ടീലോ ചേട്ടന്… എന്നെ ആർക്കും ഇഷ്ടോല്ല… ജിത്തേട്ടനും എന്നെ വേണ്ട…”
കുഞ്ഞായത്കൊണ്ട് നന്ദുട്ടനെ എല്ലാരും കൊഞ്ചിക്കുന്നത് കണ്ടിട്ടും അമ്മുൻ്റെ കുറുമ്പുകൾക്കും പഠിക്കാത്തതിൻ്റെയും ചേർത്ത് വഴക്ക് കേൾക്കുന്നത് ഓർത്തുകൊണ്ട് ആ 13 വയസുകാരിയുടെ മനസ്സിൽ ഉദിച്ചത് എല്ലാം പുറത്ത് വന്നു…

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….