എനിക്കാകെ സങ്കടം ആയി… ഞാൻ അമ്മുൻ്റെ അടുത്ത് ചെന്ന് എൻ്റെ രണ്ട് കൈപ്പത്തി കൊണ്ട് മുഖം ചേർത്തു പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ വെച്ചു.
“ആരൊക്കെ വന്നാലും എന്തൊക്കെ നടന്നാലും ചേട്ടന് ഏറ്റവും ഇഷ്ടം അമ്മുനെയാട്ടോ… ചേട്ടൻ്റെ പുന്നാര അല്ലേ അമ്മു…”
എന്ന് വളരെ സ്നേഹത്തോടെ പറഞ്ഞുകൊണ്ട് ഒന്നൂടെ നെറുകിൽ മുത്തി.
മുഖം തുളുമ്പിക്കൊണ്ട് അമ്മു വേഗം എന്നിലേക്ക് അടുത്തു എന്നെ ചുറ്റിപ്പിടിച്ചു… ശേഷം ഒരു പൊട്ടിക്കരച്ചിലായിരുന്നു.
“പ്ലീസ് ജിത്തേട്ടാ…. അവള് വേണ്ട ജിത്തേട്ടാ… നിക്ക് സഹിക്കണില്ല… ജിത്തേട്ടൻ അവളോട് സംസാരിക്കുമ്പോൾ എന്നെ വേണ്ടാത്ത പോലെ തോന്നണു… പ്ലീസ്… പറ ജിത്തേട്ടാ …..ഞാൻ… ഞാൻ മാത്രം… മതിലേ… പറ… പ്ലീസ്….”
അമ്മു കരഞ്ഞു ആകെ അവശതയായി എന്നെ മുറുക്കിപ്പിടിച്ചു എന്നിലേക്ക് അലിഞ്ഞു ചേരുന്ന പോലെ നിന്നു. അന്നേരം അമ്മുവിനെ കണ്ടപ്പോൾ ഒരു നിഷ്കളങ്കത നിറഞ്ഞ കുട്ടിയെ പോലെയേ എനിക്ക് തോന്നിയുള്ളൂ….
അവസാനം അവളുടെ വാശി പോലെ സംഭവിച്ചു. എനിക്ക് നേഹയെ ഓർത്ത് ചെറിയ വിഷമം ഉണ്ടായിരുന്നു. പിന്നെ വേറെ നല്ല സ്ഥലത്ത് ചേർന്നതുകൊണ്ട് കാര്യങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല.
പക്ഷേ നമ്മുടെ മാഡത്തിൻ്റെ പഠനം വീണ്ടും കേമമായിരുന്നു. അവസാനം നിത ആൻ്റി വന്ന് എന്നോട് പറഞ്ഞു.
“ജിത്തുട്ടാ… എടാ അമ്മു നിൻ്റെ അടുത്ത് വന്നിട്ടും ഒന്നും പഠിക്കുന്നിലല്ലേഡാ…? ഇന്ന് ക്ലാസ്സ് ടീച്ചർ വിളിച്ചിട്ടുണ്ടായി. ഭയങ്കര ഉഴപ്പ് ആണെന്നാ പറഞ്ഞത്. ഞാൻ പറഞ്ഞ് തോറ്റു. ജയേട്ടനെ പെണ്ണ് കയ്യിൽ വെച്ചേക്കാണ്. അതുകൊണ്ട് നീ ഒന്നു പറഞ്ഞു നോക്ക്…നീ അല്ലേ അവളുടെ പുന്നാര ചേട്ടൻ…. നീ പറഞ്ഞാലേ അവള് കേൾക്കൂ… ഒന്ന് പറയ് ട്ടോ….”

എഴുതി കഴിഞ്ഞു… ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി….