മൈ ഡിയർ യക്ഷി 5 [Ganesh Gaitonde] 28

കള്ളത്തരം പിടിക്കപ്പെട്ടാൽ ഇടുന്ന സ്ഥിരം നമ്പറാണ് കലിപ്പ്… വൈകാതെ ആള് അധികം മുഖം തരാതെ സ്‌കൂട്ടാവുകയും ചെയ്യും… ചിലപ്പോ ഞാൻ കുറച്ച് സംസാരിച്ചോട്ടെ എന്ന് കരുതിക്കാണും…. പക്ഷേ യദു നിൽക്കെ പറയാൻ മടി കാണും…

ഞാൻ അവളെ നോക്കി മേലെ ചിരിച്ചു… യഥുവും അവളെ നോക്കി ചിരിക്കുന്നുണ്ട്… നല്ല രസാണ് ഇന്നേരം അവളെ കാണാൻ…

മൂക്കും മുഖവും ചുവന്ന്… ചുണ്ടുകൾ വിറച്ച്… കണ്ണുകൾ ഉരുട്ടി കൈകൾ ബലത്തിൽ ചുരുട്ടി പിടിച്ച് ഒരു കുഞ്ഞു യക്ഷിയെ പോലെ കലിയിളകുന്ന അമ്മൂസ്….

അന്നേരം ഞങ്ങൾടെ രണ്ടാളുടേയും ചിരി കണ്ടതോടെ പെണ്ണിൻ്റെ കൺട്രോൾ പോയി…

“ഏട്ടന് പിന്നെ ഇതുങ്ങളെ കിട്ടിയാലെന്നെ വേണ്ടല്ലോ… ഓരോന്നുങ്ങള് വന്നോളും… ഹും…”

ശബ്ദം കുറച്ച് പറഞ്ഞ് എൻ്റെ കയ്യീന്ന് താക്കോലും തട്ടി പറിച്ചു…

എന്നെ നോക്കി ചുണ്ടുകൊണ്ട് കോപ്രായവും കാട്ടി അവൾ കാറിലേക്ക് നടന്നു നേരെ ഡ്രൈവിംഗ്‌സീറ്റിൽ കേറി ഡോറടച്ചു…. അൽപ്പം ശക്തിയിലാണ് അടച്ചത്…

അതിൽ തന്നെയുണ്ട് അവൾടെ ദേഷ്യം… ഇതും യക്ഷിയുടെ സ്ഥിരം ഐറ്റം ആയതുകൊണ്ട് ചുമ്മാ നോക്കി നിന്നു….

ഇനി കാറും കൊണ്ട് അവൾ ഒറ്റക്ക് പോകുമോ….
അവൾ ഡ്രൈവിംഗ് സീറ്റിൽ കയറിയതുകൊണ്ട് ഞാൻ മനസ്സിൽ ഓർത്തു.

അവൾക്ക് വണ്ടിയൊക്കെ ഓടിക്കാനറിയാം… ഞാൻ തന്നെയാണ് 18 ആയപ്പോ മെല്ലെ ഒഴിഞ്ഞ വഴിയിലും ഗ്രൗണ്ടിലും ഒക്കെയായി ഓടിച്ച് പഠിപ്പിച്ചത്.. പിന്നീട് ഡ്രൈവിംഗ് ക്ലാസ്സിലൊക്കെ പോയി ലൈസൻസ് എടുത്തു സെറ്റായി…. ആ വഴിയിലിട്ടിട്ട് പോകില്ലെന്ന് കരുതാം…

The Author

Ganesh Gaitonde

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *