അമ്മുൻ്റെ ഇടയ്ക്കുള്ള ഓന്ത് സ്വഭാവത്തെ കുറിച്ച് ഞാനൊരു തമാശ രൂപേണ പറഞ്ഞു…
അവൻ അത് കേട്ട് ചിരിച്ചു…
“ആ ചെറുതിലെ പോലെ തന്നെ… ഒരു മാറ്റോമില്ല… ”
രണ്ട് കൈപ്പത്തിയും മേലേക്ക് വിടർത്തി കാട്ടി ഒരു ഒഴുക്കോടെ അവൻ പറഞ്ഞു…
“ചുമ്മാതല്ല മോനെ… അതിനെ മെയിൻ്റെയിൻ ചെയ്യാൻ ഇച്ചിരി പണിയാ… ശാരീരികമായും സാമ്പത്തികമായും…..”
പാതി കാര്യമായും തമാശയായും ഒരു സിനിമാ ഡയലോഗ് പോലെ ഞാൻ പറഞ്ഞു…
അവനും അത് കേട്ട് ചിരിച്ചു… ഏറെക്കുറെ അവനറിയാം അമ്മുൻ്റെ സ്വഭാവം…
“സത്യം പറയാലോ… നീയൊരുപാട് ലക്കി ആണുട്ടോ ഇതിനെ കിട്ടിയതുകൊണ്ട്…..”
അവൻ പറഞ്ഞത് ഏറെക്കുറെ സത്യമായതുകൊണ്ട് ആ വാദത്തെ മെല്ലെ ചിരിച്ചുകൊണ്ട് ഞാനും പിന്തുണച്ചു…
ഞങ്ങൾ കാറിലേക്ക് നോക്കിയപ്പോ യക്ഷി ദേഷ്യപ്പെട്ട് ഫോണിൽ എന്തോ കുത്തിക്കൊണ്ടിരിക്കുന്നുണ്ട്… ഇങ്ങനൊരു സാധനം… എൻ്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു… ഒപ്പം അവൻ്റെയും…യദു; “അത് വിട്…. നിൻ്റെ കാര്യങ്ങളൊക്കെ എന്തായി…?”
“എന്താവാൻ… ദിപ്പോ… മറ്റേ ***** ഫിനാൻസീന്ന് വിളിച്ചിരുന്നു… ഫൈനൽ ഇൻ്റർവ്യുന് ചെല്ലാൻ… ഓൾമോസ്റ്റ് സെലക്റ്റാണ് എന്നൊക്കെയാ പറഞ്ഞേ…”
ഞാൻ ചെറിയൊരു സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു…
“അത് പിന്നെ നിനക്ക് കിട്ടാതിരിക്കുമോ… നീ പണ്ടേ പഠിപ്പിസ്റ്റല്ലേ…”
അവൻ എന്നെ കളിയാക്കിക്കൊണ്ട് ചിരിച്ചു…എന്നിട്ട് ആക്കിയൊരു നോട്ടവും…
പഠിപ്പിസ്റ്റ് എന്ന് ഇടക്ക് ഊതാറുള്ളതാ… ഞാൻ ഒരു above ആവറേജ് സ്റ്റുഡൻ്റാണ്…. പഠിക്കേണ്ട സമയത്ത് പഠിക്കേണ്ടത് നമ്മടെ ഉത്തരവാദിത്തം അല്ലേ….
