മൈ ഡിയർ യക്ഷി 5 [Ganesh Gaitonde] 28

“വിട്ടേ… നീയ്….”

വെറുതെ പറയാമെന്ന് മാത്രം… എൻ്റെടുത്തെല്ലാം അവൾക്ക് തോന്നുമ്പോലെയാണ്…

ഈ പെട്ടെന്നുള്ള മാന്തലും പിച്ചാലും എന്നെ ദേഷ്യം പിടിപ്പിക്കുമെങ്കിലും അതിന് ശേഷമുള്ള അവൾടെ നോട്ടവും ചിരിയുമാണ് എന്നെ തളർത്തുന്നത്… അവൾടെ മുഖത്ത് വെറുതെ ഒന്ന് നോക്കിയാൽ മതി എൻ്റെ ഉള്ള് അലിയും… പിന്നെ കുറച്ച് ഗോഷ്ടിയും ഉണ്ടെങ്കിൽ പറയണ്ട…

പറഞ്ഞപോലെ ഞാനവളെ നോക്കിയതും ആ കുട്ടിത്തവും സ്നേഹവും പ്രണയവും മാറി മാറി വരുന്ന ആ മുഖം കണ്ടപ്പോത്തന്നെ എൻ്റെ മനസ്സ് വീണ്ടും അവൾക്ക് വേണ്ടി വാതിൽ തുറന്ന് കൊടുത്തപോലായി…

ഞാൻ ഒന്നലിഞ്ഞു എന്ന് അവൾക്ക് മനസ്സിലായതും അവൾടെ മുഖം നാണം നിറഞ്ഞ ചിരികൊണ്ട് തുടുത്തു…

ആ നിമിഷം ആസ്വദിച്ചുകൊണ്ട് നിൽക്കെ ലിഫ്റ്റ് നാലാമത്തെ നിലയിലെത്തി എന്ന അനൗൺസ്മെൻ്റ് ലിഫ്റ്റിൽ മുഴുകി…

……………………………..

കൈയും കുടഞ്ഞ് പെട്ടെന്നവളെ തള്ളി മാറ്റി ലിഫ്റ്റിൽ നിന്നിറങ്ങി നടന്നപ്പോഴും അമ്മു എൻ്റെ പിന്നാലെ ബാഗും തൂക്കി ടയിൽസിൽ ഹീൽസും ഉരച്ചുള്ള നടത്തം കാതിൽ ഒഴുകിയെത്തി… ഒപ്പം അവളുടെ ഗന്ധവും ശരീരത്തിൻ്റെ ചൂടും എന്നിൽ എത്തിചേർന്ന നിമിഷം ആ രംഗം പൂർണ്ണമായതുപോലെ….

“ഓ… ന്തൊരു ദേഷ്യാ… ൻ്റേട്ടന്… ഹും…”

നടക്കുന്നതിനിടെ വീണ്ടും എൻ്റെ ഇടംകൈയിൽ മുറുകെ തൂങ്ങിക്കൊണ്ട് അവൾ പറഞ്ഞു…

ഇടക്ക് എൻ്റെ കയ്യിലെ മാംസത്തിൽ മെല്ലെ പിടിച്ച് അമർത്തുന്നുമുണ്ട്… ഓടിച്ച് വിട്ടാലും കാന്തം പോലെ വീണ്ടും ഒട്ടിയെത്തുമെന്നതൊണ്ട് ഞാൻ പിന്നെ വേർപെടുത്താൻ നിന്നില്ല… പിന്നെ ലേശം മനസുഖം ഉള്ളതുകൊണ്ടും….

The Author

Ganesh Gaitonde

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *